സൂരൈ പൊട്രിന്​ ഇന്ത്യൻ എയർഫോഴ്​സി​​െൻറ 'ബിഗ്​ യെസ്'​; പുതിയ റിലീസ്​ ഡേറ്റ്​ ഉടൻ

തമിഴ് സൂപ്പർതാരം സൂര്യയുടെ പ്രതീക്ഷയേറിയ ചിത്രം 'സൂരൈ പൊട്ര്​' ഒടിടി റിലീസായി എത്തുന്ന വിവരം ഒരേസമയം ഞെട്ടലോടെയും ആവേശത്തോടെയുമായിരുന്നു ആരാധകർ ഏറ്റെടുത്തത്​. ഏറെ കാലമായി ഒരു വമ്പൻ വിജയത്തിനായി കാത്തിരിക്കുന്ന സൂര്യയുടെ വിജയമുറപ്പിച്ച ചിത്രം കൂടിയായിരുന്നു സുധ കൊങ്കര സംവിധാനം ചെയ്​ത സൂരൈ പൊട്ര്​. തിയറ്ററിൽ ആഘോഷത്തോടെ വരവേൽക്കാനിരുന്ന ആരാധകർക്ക്​​ കോവിഡ്​ നൽകിയത്​ വമ്പൻ തിരിച്ചടിയായിരുന്നു.

ആമസോൺ പ്രൈമിലൂടെ ഒക്​ടോബർ 30ന്​ 200ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക്​ ചിത്രം എത്തുമെന്ന്​ പ്രതീക്ഷിച്ചിരുന്നെങ്കിലും റിലീസ്​ അനിശ്ചിതകാലത്തേക്ക്​ നീട്ടിവെച്ചതായി കഴിഞ്ഞ ദിവസം സൂര്യ ട്വിറ്ററിലൂടെ​ അറിയിച്ചിരുന്നു​. വ്യോമയാന മേഖലയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമായതിനാൽ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങളും അനുമതികളും നേരിടേണ്ടിവന്നുവെന്നും അംഗീകാരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സൂര്യ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, ഇന്ത്യൻ എയർഫോഴ്​സിൽ നിന്നും പെട്ടന്ന്​ തന്നെ അനുമതി ലഭിച്ചു. നിർമാതാവ്​ രജ്​ശേഖർ പാണ്ഡ്യൻ ചിത്രത്തിന്​ എൻ.ഒ.സി ലഭിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്​. വൈകാതെ പുതിയ റിലീസ്​ തീയതി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥി​െൻറ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമിക്കുന്നത്. ഇരുധി സുട്ര് എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂരൈ പൊട്രിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.