ഗായികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ക്ഷിണ കൊറിയൻ ഗായിക ഹോസൂ(29) വസതിയിൽ മരിച്ച നിലയിൽ. വീട്ടിൽ നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് ഗായിക എഴുതിയതാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം കത്തിനുള്ളിലെ വിവരം  പുറത്തുവിട്ടിട്ടില്ല. ഈ കഴിഞ്ഞ മെയ് 12നാണ് ഹോസൂവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

അതേസമയം  മരണത്തെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച ഗായികയുടെ  ടീം അംഗങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. മെയ് 20 ന് ദക്ഷിണ കൊറിയയിൽ ഹോസൂവിന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് മരണം.

2019 ലാണ് ഹോസൂ സംഗീത ജീവിതം ആരംഭിച്ചത്. ദി ട്രോട്ട് ഷോ എന്ന ടിവി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ' മൈ ലൈഫ് ഐ വിൽ' എന്ന സംഗീത ആൽബം മികച്ച സ്വീകാര്യത നേടി കൊടുത്തു.

Tags:    
News Summary - South Korean Singer Haesoo, 29 demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.