നടിയും നർത്തകിയുമായ താര കല്യാണിന്റെ ശബ്ദം നഷ്ടപ്പെടുത്തിയ അസുഖത്തെ കുറിച്ച് മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് അമ്മയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നെന്നും ഇപ്പോൾ അമ്മയുടെ ശബ്ദം മുഴുവനായി പോയെന്നും സൗഭാഗ്യ പറഞ്ഞു. സര്‍ജറി കഴിഞ്ഞെന്നും ഇനി മൂന്നാഴ്ച കൂടെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അതു കഴിഞ്ഞാല്‍ ശബ്ദം തിരിച്ചു കിട്ടുമെന്നും കൂട്ടിച്ചേർത്തു.
'അമ്മക്ക് വർഷങ്ങളായി ശബ്ദത്തിന് പ്രശ്നമുണ്ടായിരുന്നു. തൈറോയിഡിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. കൂടാതെ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമായിരിക്കും ശബ്ദത്തിനെന്നും വിചാരിച്ചിരുന്നു. തൈറോയിഡിന് നേരത്തെ ചികിത്സ തേടിയിരുന്നു. അമ്മയുടെ ശരിക്കുള്ള അസുഖം ഇപ്പോഴാണ് കണ്ടെത്തിയത്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണ്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദേശം അപ്‌നോര്‍മല്‍ ആയതിനാല്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അമ്മക്ക് അഡക്ടര്‍ എന്ന സ്റ്റേജാണ്.
പണ്ടുമുതലേ സ്ട്രെസ് വന്നുകഴിഞ്ഞാല്‍ അമ്മക്ക് ശബ്ദം പോകും. അന്നൊന്നും ഇതൊരു അസുഖമാണെന്ന് കരുതിയിരുന്നില്ല. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് മരുന്നുമില്ല. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ രണ്ട് വഴികളാണുള്ളത്. അതിലൊന്ന് ബോട്ടോക്‌സ് ആയിരുന്നു. അമ്മക്ക് ബോട്ടോക്സ് ചെയ്തതിന് ശേഷം മൂന്നാഴ്ച ശബ്ദം ഉണ്ടായിരുന്നില്ല. പിന്നീട് ശബ്ദം വന്നു. അപ്പോഴാണ് അമ്മൂമ്മ മരിക്കുന്നത്. എന്നാല്‍ ആ സമയത്തെ സ്ട്രെസ് കാരണം ശബ്ദം വീണ്ടും പോയി.
വീണ്ടും സ്‌ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ നില വഷളായി. പിന്നീട് സര്‍ജറിയായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു. ഇനി മൂന്നാഴ്ച കൂടെ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അതു കഴിഞ്ഞാല്‍ ശബ്ദം തിരിച്ചു കിട്ടും. ശബ്ദം തിരിച്ചു സംസാരിക്കാനോ പാട്ട് പാടാനോ പാടില്ല എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇനി വരുന്ന ശബ്ദം ഹസ്ക്കിയായിരിക്കും എന്നാണ് പറഞ്ഞത്'- സൗഭാഗ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.