'മരണക്കളി വീണ്ടുമെത്തുന്നു'; സ്ക്വിഡ് ഗെയിം 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ സ്ക്വിഡ് ഗെയിം 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്. സീരിസിന്റെ രണ്ടാം സീസൺ ഡിസംബർ 26ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആദ്യ സീസൺ പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം സീസൺ വരുന്നത്. 2021ലായിരുന്നു ആദ്യ സീസൺ പുറത്തിറങ്ങിയത്.

മൂന്നാം സീസണോടെ സീരിസ് അവസാനിപ്പിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. 2025ലായിരിക്കും സീരിസിന്റെ മൂന്നാം സീസൺ പുറത്തിറങ്ങുക. രണ്ടാം സീൺ പുറത്തിറങ്ങുന്നത് അറിയിച്ചുള്ള ചെറു ടീസറും നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ടിട്ടുണ്ട്.

മൂന്ന് വർഷത്തിന് ശേഷം വീണ്ടും നിങ്ങൾക്ക് കളിക്കാൻ തയാറാണോയെന്നാണ് നെറ്റ്ഫ്ലിക്സ് സ്ക്വിഡ് ഗെയിം 2 ആരാധകരോട് ചോദിക്കുന്നത്. സീരിസിന്റെ രണ്ടാം ഭാഗത്തിൽ നായക കഥാപാത്രമായ സിയോങ് ജി-ഹുൻ മരണക്കളിക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ നടത്തുന്ന അന്വേഷണമാവും സീരിസ് നടത്തുകയെന്ന് സൂചനയുണ്ട്.

സീസൺ വണ്ണിന്റെ മികച്ച അഭിപ്രായത്തിന് പിന്നാലെ സീസൺ രണ്ടിന്റെ സെറ്റിലെത്തിയപ്പോൾ തനിക്ക് ​പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ് ഉണ്ടായതെന്ന് സ്ക്വിഡ് ഗെയിം സംവിധായകൻ വാങ് ഡോങ് ഹ്യുക് പറഞ്ഞു. നായകൻ വീണ്ടും ഗെയിമിൽ ചേരുന്നതും അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമോയെന്നുള്ളതുമാണ് സീസൺ രണ്ടിൽ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Full View

Tags:    
News Summary - 'Squid Game 2': Lee Jung-jae's brutal drama series returns in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.