ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും; 'തേരി മേരി' പൂർത്തിയായി

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ ആരതി ഗായത്രി ദേവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരി മേരി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ കഥയാണ് ചിത്രം പറ‍യുന്നതെന്നാണ് റിപ്പോർട്ട്.ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

ശ്രീരംഗസുധയും അന്നാ രേഷ്‍മ രാജനുമാണ് ചിത്രത്തിലെ നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ബിബിൻ ബാലകൃഷ്‍ണനാണ് നിര്‍വഹിക്കുന്നത്. തേരി മേരി എന്ന ചിത്രത്തിന്റെ സംഗീതം കൈലാസ് മേനോനാണ്. ടെക്‌സാസ് ഫിലിം ഫാക്ടറിയാണ് ചിത്രം നിർമിക്കുന്നത്. കലാസംവിധാനം നിർവഹിക്കുന്നത് സാബുറാം ആണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

പ്രധാനമായും വർക്കല, കോവളം, കന്യാകുമാരി തുടങ്ങിയവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ തേരി മേരി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വെങ്കിട്ട് സുനിലാണ് കോസ്റ്റ്യൂം ഡിസൈൻ. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്‍ണൻ. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും വര്‍ക്കലയിലെ രണ്ട് ചെറുപ്പക്കാരായി വേഷമിടുന്ന ചിത്രമായ തേരി മേരിയുടെ ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, അഡിഷണൽ സ്ക്രിപ്റ്റ് അരുൺ കാരി മുട്ടം, പ്രൊഡക്ഷൻ മാനേജേഴ്‍സ് സജയൻ ഉദിയൻകുളങ്ങര സുജിത് വി എസ്, പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ശാലു പേയാട് എന്നിവരാണ്.

Tags:    
News Summary - Sreenath Bhasi and Shine Tom Chacko starrer 'Teri Meri' Warpped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.