ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം 'പടച്ചോനെ ഇങ്ങള് കാത്തോളീ' തീയേറ്ററുകളിലേക്ക്. ക്യാപ്റ്റൻ, വെള്ളം, റോക്കട്രി ഉൾപ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായ ബിജിത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, രാജേഷ് മാധവൻ,വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ,ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
പ്രദീപ് കുമാർ കാവുന്തറയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കൾ. കിരൺ ദാസ് എഡിറ്റിങ്, വിഷ്ണു പ്രസാദ് ഛായാഗ്രഹണം, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പരസ്യകല ഷിബിൻ സി ബാബു, പി.ആർ.ഓ. മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. മാർക്കറ്റിംഗ്: ഹുവൈസ് (മാക്സ്സോ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.