സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ ഷാറൂഖ് ഖാൻ അഭിനയിക്കില്ല‍? കാരണം

 ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ നൽകിയ സംവിധായകനാണ് സഞ്ജയ് ലീല ബൻസാലി. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി 2022 ൽ പുറത്തിറങ്ങിയ ഗംഗുഭായ് കത്യവാഡിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബൻസാലി ചിത്രം. ഈ ചിത്രത്തിലെ പ്രകടനത്തിന് ആലിയക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

2002 ൽ പുറത്തിറങ്ങിയ ദേവദാസിന് ശേഷം ബൻസാലിയും ഷാറൂഖ് ഖാനും 'ഇൻഷാ അല്ലാഹ്' എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ നിന്ന് നടൻ പിൻമാറിയതായി റിപ്പോർട്ട്. തുടക്കത്തിൽ ചിത്രത്തിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം നടൻ ചിത്രത്തിൽ നിന്ന് പിൻമാറിയെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ പുതുമയുളള കഥാപാത്രങ്ങൾ ചെയ്യാനാണ് എസ്. ആർ. കെ ആഗ്രഹിക്കുന്നത്. പ്രണയ ചിത്രങ്ങൾ ചെയ്യാൻ നടന് താൽപര്യമില്ലെന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും നടനുമായി ചേർന്നുനിൽക്കുന്ന വൃത്തങ്ങൾ പറയുന്നു.

2018 ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയം ഷാറൂഖിനെ ഏറെ തളർത്തിയിരുന്നു. ഏകദേശം അഞ്ച് വർഷത്തോളം നടൻ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിലൂടെ‍യാണ് നടൻ  ബോളിവുഡിലേക്ക് മടങ്ങി എത്തിയത്. 2023 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. പത്താന് ശേഷം പുറത്തിറങ്ങിയ ജവാനും പോയ വർഷം ഏറ്റവും അവസാനം പുറത്തിറങ്ങിയ ഡങ്കിയും തിയറ്ററുകളിൽ മികച്ച നേട്ടം സ്വന്തമാക്കി. എന്നാൽ 2024 ൽ പുതിയ ചിത്രങ്ങളൊന്നും നടൻ പ്രഖ്യാപിച്ചിട്ടില്ല.

Tags:    
News Summary - SRK refuses to work with Sanjay Leela Bhansali, know why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.