ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ്; അതിഥി സൽക്കാരത്തിന് ഷാറൂഖ് വാങ്ങുന്നത് കോടികൾ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധികാ മെർച്ചന്റിന്റെയും വിവാഹം ഗംഭീരമാക്കാനൊരുങ്ങുകയാണ് ബോളിവുഡ്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്ന പ്രീ-വെഡ്ഡിങ്  ആഘോഷത്തിന് ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, അമിർ ഖാൻ,രൺബീർ കപൂർ, ആലിയ ഭട്ട് എന്നിങ്ങനെ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തും. ഇവരുടെ പ്രത്യേക പരിപാടികളും ഉണ്ടാകും. കഴിഞ്ഞ ദിവസം റിഹേഴ്സലിനായി ഷാറൂഖ് ഖാൻ ഗുജറാത്തിലെ ജാംനഗറിലെത്തിയിരുന്നു. നടന്റെ എയർപോർട്ടിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇപ്പോഴിതാ പുറത്തു വരുന്നത്, പ്രീ-വെഡ്ഡിങിന് എത്തുന്ന അതിഥികളെ സൽക്കരിക്കാനായി വൻ തുകയാണ് ഷാറൂഖ് ഖാന് ഈടക്കുന്നതെന്നാണ്. വിവിധ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം മൂന്ന്, നാല് കോടിയാണ് നടന്റെ പ്രതിഫലമത്രേ. മുകേഷ് അംബാനിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാറൂഖ് ഖാൻ. അംബാനി കുടുംബത്തിലെ എല്ലാ പരിപാടികൾക്കും എസ്.ആർ.കെ എത്താറുണ്ട്. ആനന്ദ് അംബാനിയുടെയും രാധികയുടെയും വിവാഹനിശ്ചയത്തിന് എസ്.ആർ.കെയുടെയും ഗൗരിയും എത്തിയിരുന്നു.

മാർച്ച് 1-3 വരെ ഗുജറാത്തിലെ ജാംനഗറിൽ നടക്കുന്ന പ്രീവെഡ്ഡിങ് ചടങ്ങിൽ 1200 ൽ അധികം അതിഥികളാണ് എത്തുന്നത്. ബോളിവുഡ് താരങ്ങളെ കൂടാതെ ബിസിനസ്, ടെക് കമ്പനികളുടെ തലവന്മാർ ആഘോഷങ്ങളിൽ പങ്കെടുക്കും. അതിഥികളെക്കുറിച്ച് ന്യൂസ് 18 പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മോർഗൻ സ്റ്റാൻലി സിഇഒ ടെഡ് പിക്ക്, ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്‌സ്‌ചൈൽഡ് മേധാവി ലിൻ ഫോറസ്റ്റർ ഡി റോത്ത്‌ചൈൽഡ്, എൻ വി ഇൻവെസ്റ്റ്‌മെന്റ് സ്ഥാപകൻ വിവി നെവോ, ഹാർവാർഡ് ബിസിനസ് സ്‌കൂൾ മുൻ ഡീൻ നിതിൻ നൊഹ്‌റിയ, CCRM ന്യൂയോർക്ക് സഹസ്ഥാപകൻ ഡോ. ബ്രയാൻ ലെവിൻ, സോണി സിഇഒ കെനിചിറോ യോഷിദ, KKR & Co.സിഇഒ ജോ ബേ, ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മെന്റ് ചെയർമാൻ മാർക്ക് കാർണി, മുബദാല സിഇഒ & എംഡി ഖൽദൂൻ അൽ മുബാറക്, എച്ച്എസ്ബിസി ഹോൾഡിംഗ്സ് പിഎൽസി ഗ്രൂപ്പ് ചെയർമാൻ മാർക്ക് ടക്കർ, ബ്രൂക്ക്ഫീൽഡ് മാനേജിങ് പാർട്ണർ അനൂജ് രഞ്ജൻ, ജനറൽ അറ്റ്ലാന്റിക് ചെയർമാനും സിഇഒയുമായ ബിൽ ബോർഡ്, നിക്ഷേപകനായ കാർലോസ് സ്ലിം, സാംസങ് ഇലക്‌ട്രോണിക്‌സ് എക്‌സിക്യൂട്ടീവ് ചെയർമാൻ ജെയ് ലീ, ഓക്ട്രീ ക്യാപിറ്റൽ മാനേജ്മെന്റ് സഹസ്ഥാപകൻ ഹൊവാർഡ് മാർക്സ്, യോർക്ക് ക്യാപിറ്റൽ മാനേജ്മെന്റ് സ്ഥാപകൻ ജെയിംസ് ദിനൻ, ഹിൽട്ടൺ ആൻഡ് ഹൈലാൻഡ് ചെയർമാൻ റിച്ചാർഡ് ഹിൽട്ടൺ തുടങ്ങിയവരെയാണ്   പ്രീ- വെഡ്ഡിങ് ആഘോഷങ്ങൾക്കായി പ്രതീക്ഷിക്കുന്നത്.

ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ്  വിവാഹം നടക്കുക.

Tags:    
News Summary - SRK to perform at Ambani’s wedding? Here’s his per event fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.