സംവിധായകൻ രാജമൗലിയുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​

ചെന്നൈ: സംവിധായകൻ എസ്​.എസ്​. രാജമൗലിയുടെയും കുടുംബത്തി​െൻറയും കോവിഡ്​ പരിശോധന ഫലം നെഗറ്റീവായി. ജൂലൈ 29നാണ്​ രാജമൗലിക്കും കുടുംബത്തിനും കോവിഡ്​ സ്​ഥിരീകരിച്ചത്​. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനെ തുടർന്ന്​ വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

കോവിഡ്​ നെഗറ്റീവായ വിവരം രാജമൗലി ഫേസ്​ബുക്കിൽ കുറിക്കുകയായിരുന്നു. 'രണ്ടാഴ്​ചത്തെ നിരീക്ഷണം പൂർത്തിയാക്കി. ലക്ഷണങ്ങളൊന്നും ഇല്ല. എങ്കിലും പരിശോധനക്ക്​ വിധേയമായി. ഞങ്ങളുടെയെല്ലാം കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. പ്ലാസ്​മ ദാനത്തിന്​ ആവശ്യമായ ആൻറിബോഡി ശരീരത്തിൽ വികസിച്ചോ എന്നറിയാനായി മൂന്നാഴ്​ച കാത്തിരിക്കാൻ ഡോക്​ടർ നിർദേശിച്ചു' -രാജമൗലി കുറിച്ചു.   

Full View


Tags:    
News Summary - SS Rajamouli and family test negative for Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.