‘രാജമൗലിയുടെ ആർ.ആർ.ആറിന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുമായി ഒരു ബന്ധമുണ്ട്’; വെളിപ്പെടുത്തി സംവിധായകൻ

ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ ആർ.ആർ.ആറിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി ഒരു ബന്ധമുണ്ട്. സംവിധായകൻ എസ്.എസ് രാജമൗലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആർ.ആർ.ആറിലെ സൂപ്പർ ഹിറ്റ്ഗാനമായ നാട്ടു നാട്ടുവിന്റെ പശ്ചാത്തലം യുക്രെയ്നാണ്. പ്രസിഡന്റ് സെലൻസ്കിയുടെ വസതിക്ക് മുന്നിലാണ് ഗാനം ചിത്രീകരിച്ചത്.

കൊട്ടാരത്തിന് അടുത്താണ് യുക്രെയ്ൻ പാർലമെന്‍റും സ്ഥിതി ചെയ്യുന്നത്. നേരത്തെ ഒരു ടെലിവിഷൻ താരമായത് കൊണ്ട് തന്നെ അദ്ദേഹം ചിത്രീകരണത്തിന് യാതൊരു പ്രയാസവും കൂടാതെ അനുമതി നൽകി. ഇതിലെ രസകരമായ മറ്റൊരു സംഭവം പ്രസിഡന്റ് ആകുന്നതിന് മുൻപ് അദ്ദേഹം ഒരു സീരിയലിൽ പ്രസിഡന്റായി അഭിനയിച്ചിട്ടുണ്ട്- രാജമൗലി പറഞ്ഞു.

ആർ.ആർ.ആറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സംവിധായകൻ എസ്.എസ് രാജമൗലിയാണ് രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ഉറപ്പു നൽകിയത്.

Tags:    
News Summary - SS Rajamouli Opens Up RRR song Naatu Naatu outside Ukraine President Zelenskyy's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.