ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആർആർആർ. ചിത്രം ഓസ്കറിലേക്ക്. മികച്ച ചിത്രം, സംവിധായകൻ, നടൻ എന്നിങ്ങനെ 14 വിഭാഗങ്ങളിലേക്കാണ് മത്സരിക്കുന്നത്. 'ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍' കാമ്പയിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ'യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 'ആര്‍ആര്‍ആര്‍', വിവേക് അഗ്‌നിഹോത്രിയുടെ 'കശ്മീര്‍ ഫയല്‍സ്' എന്നീ ചിത്രങ്ങളെ പിന്തള്ളി കൊണ്ടാണ് 'ചെല്ലോ ഷോ' ഓസ്‌കറിൽ പ്രവേശനം ലഭിച്ചത്. മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലാണ് 'ചെല്ലോ ഷോ' മത്സരിക്കുന്നത്.
ബാഹുബലി'ക്ക് ശേഷം എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. 450 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ രാം ചരണിനും ജൂനിയർ എൻ.ടി.ആറിനുമൊപ്പം ബോളിവുഡ് താരം ആലിയ ഭട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.