തടി കുറക്കാൻ നടിമാർ കഞ്ചാവും ഹാഷും ഉപയോഗിക്കാറുണ്ടെന്ന്​ രാഖി സാവന്ത്​

മുംബൈ: സുശാന്ത്​ സിങ്​ രജ്​പുതി​െൻറ മരണത്തിന്​ പിന്നാലെ ബോളിവുഡിൽ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോയുടെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്​. ഇതിനിടെ ഞെട്ടിക്കുന്ന ആരോപണവുമായി എത്തിയിരിക്കുകയാണ്​ നടി രാഖി സാവന്ത്​. നിരവധി ബോളിവുഡ്​ താരങ്ങൾ അവരുടെ ശാരീരികക്ഷമത നിലനിർത്താൻ മയക്കുമരുന്ന്​ ഉപയോഗിക്കുന്നത്​ താൻ കണ്ടിട്ടുണ്ടെന്ന്​ അവർ പറഞ്ഞു.

15 വർഷമായി ഞാൻ ഇൗ സിനിമാ ഇൻഡസ്​ട്രിയിലുണ്ട്​. വിശപ്പ്​ കുറക്കാൻ നടിമാർ കഞ്ചാവ്​ ഉപയോഗിക്കാറുണ്ട്​. ഭക്ഷണം അധികം കഴിക്കാതിരിക്കുന്നത്​ തടി കുറയാൻ സഹായിക്കും. മെലിഞ്ഞ്​ ഗ്ലാമർ നിലനിർത്താൻ തനിക്കും ചിലർ അത്തരത്തിലുള്ള ഉപദേശം നൽകിയിരുന്നെന്നും രാഖി സാവന്ത്​ വ്യക്​തമാക്കി. കുറച്ച്​ വർഷങ്ങൾക്ക്​ മുമ്പ്​ തനിക്ക്​ തടി കൂടിയപ്പോൾ ബോളിവുഡിലെ ഒരാൾ വന്നു പറഞ്ഞത്​, കഞ്ചാവും ഹാഷും ഉപയോഗിക്കാനാണ്​. ബി-ടൗണിലെ സെലബ്രിറ്റികൾ എപ്പോഴും ഫിറ്റായിരിക്കണമെന്ന സമ്മർദ്ദത്തിലാണ്​. തടി കൂടിയാൽ സിനിമകൾ ലഭിക്കില്ലെന്ന്​ അവർ ഭയപ്പെടുന്നു. -രാഖി സാവന്ത്​ കൂട്ടിച്ചേർത്തു.

ബോളിവുഡിലെ പല പ്രമുഖ താരങ്ങളുടെ പേരും മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്​. നിലവിൽ ദീപിക പദുകോണും ശ്രദ്ധ കപൂറും സാറാ അലി ഖാനും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.

Tags:    
News Summary - Stars take weed, hash to stay slim, says Rakhi Sawant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.