രണ്ടാംവാരത്തിലേക്ക് കടന്ന് നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്റ്റെഫി സേവ്യറിന്റെ 'മധുരമനോഹര മോഹ'ത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഇംഗ്ലീഷ് ഗാനാശകലത്തിന്റെ അകമ്പടിയോടെ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രമായ ജീവന്‍ രാജിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു മുഴുനീള എന്റര്‍ടെയ്നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം. മികച്ച അഭിപ്രായം നേടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതല്‍ ഷോസ് ലഭിച്ചിരുന്നു.
ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.
ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍.കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍,കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍,പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.