ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആർ. ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ പ്രശംസിച്ച് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്. സംഗീത സംവിധായകൻ കീരവാണിയാണ് തനിക്ക് ലഭിച്ച അഭിമാന നേട്ടത്തെ കുറിച്ച് പറഞ്ഞത്.
സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യം ലഭിച്ചു. ഡ്യൂവൽ ഉൾപ്പെടെയുള്ള സിനിമകൾ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളിൽ പറയാനുള്ള ഭാഗ്യമുണ്ടായെന്ന് കീരവാണി ട്വീറ്റ് ചെയ്തു. കൂടാതെ നാട്ടു നാട്ടു ഇഷ്ടമായെന്ന് സ്പീൽബർഗ് പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ദൈവത്തെ കണ്ടുവെന്നാണ് സംവിധായകൻ എസ്. എസ് രാജമൗലി സ്റ്റീവൻ സ്പീൽബർഗിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്.
കീരവാണി സംഗീത സംവിധാനം നിർവഹിച്ച നാട്ടു നാട്ടു എന്ന ഗാനം ആലപിച്ചത് കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ജ് എന്നിവർ ചേർന്നാണ്. ചന്ദ്രബോസിന്റേതാണ് വരികൾ. പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിൽ എത്തുന്നത്. ഒറിജിനൽ സോഗിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരമാണ് പാട്ടിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.