ഇന്ന്​ ഭരണാധികാരികൾ നമ്മെ ഓക്സിജനും ബെഡിനും വേണ്ടി നാട്​ നീളെ ഓടിക്കുന്നു; മറക്കരുതെന്ന്​ സുനിൽ ഷെട്ടി

രാജ്യം കോവിഡ്​ രണ്ടാം തരംഗത്തി​െൻറ ഭീതിയിലാണ്​. ജീവ ശ്വാസം കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നത്​ കണ്ട്​ ആരോഗ്യ പ്രവർത്തകർ നിസ്സഹായാരായി നിൽക്കുന്നു. ശവപ്പറമ്പുകളിൽ ദഹിപ്പിക്കാൻ ഇടമില്ലാ​തെ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്​ച്ചകൾ വേറെ. കോവിഡ്​ ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്​ ചെയ്​തപ്പോൾ മുതൽ വിദഗ്​ധർ നിർദേശിച്ചിരുന്നത് മറ്റേത്​ മേഖലയേക്കാളും​ ആരോഗ്യ രംഗത്ത്​ ഭീമമായ നിക്ഷേപം നടത്താനാണ്​. ഇപ്പോൾ, രാജ്യം അതി​െൻറ പ്രധാന്യം എത്രത്തോളമാണെന്ന്​ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.​ എല്ലാവരും തന്നെ ഭരണാധികാരികളുടെ പിടിപ്പുകേടിനെ തന്നെയാണ്​ നിലവിലെ ദുരിതത്തിന്​ കാരണമായി ചൂണ്ടിക്കാട്ടുന്നത്​.

നടൻ സുനിൽ ഷെട്ടിയും രാജ്യത്തി​െൻറ ഇപ്പോഴത്തെ അവസ്ഥയിൽ വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതിന്​ രാഷ്​ട്രീയക്കാരോടു കലിപ്പ്​ പ്രകടിപ്പിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​. അടുത്ത തെരഞ്ഞെടുപ്പിൽ ഒാരോരുത്തരും ഒരുക്കലും ഇതൊന്നും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

"സീറ്റിൽ വരുന്ന ഓരോ രാഷ്ട്രീയക്കാരനും അടുത്ത അഞ്ചുവർഷത്തെക്കുറിച്ചം എങ്ങനെ പണം സമ്പാദിക്കും എന്ന്​ മാത്രമാണ്​ ചിന്തിക്കുന്നത്, എന്നാൽ, അത്​ എങ്ങനെ സിസ്റ്റത്തിന് തിരികെ നൽകണം എന്ന്​ ചിന്തിക്കില്ല," സുനിൽ ഷെട്ടി പറയുന്നു. ''പഴിചാരൽ മത്സരത്തിന്​ ഇപ്പോൾ സമയമില്ല.. നമ്മളാണ്​ അവരെ തെരഞ്ഞെടുത്തത്​. ഇപ്പോൾ അവർ നമ്മെ, ബെഡ്ഡുകൾക്കും ഓക്സിജനും വേണ്ടി നാട്​ നീളെ ഓടിച്ചു ജീവ ശ്വാസത്തിന്​ വേണ്ടി നാം നെട്ടോട്ടമോടി.... എല്ലാ കാര്യങ്ങൾക്കും വേണ്ടി നാം ഓടുകയാണ്​.. -അദ്ദേഹം തുറന്നടിച്ചു.

താമസിയാതെ, മഹാമാരി മാറും.. നമ്മളുടെ അവസരം വരും... അപ്പോഴാണ്​ ജാഗ്രത പാലിക്കേണ്ടത്​.. നാം ഓരോരുത്തരും അവരെ വോട്ടുകൾക്ക്​ വേണ്ടി ഓടിക്കുകയും കഷ്​ടപ്പെടുത്തുകയും വേണം. നല്ല ആളുകൾക്ക്​ വേണ്ടി ഓരോ മേഖലയെ മാത്രം അടിസ്ഥാനമാക്കി വോട്ട്​ ചെയ്യുക. കഠിനാധ്വാനം ചെയ്യുന്നവർക്കും മാറ്റം കൊണ്ടുവരുന്നവർക്കും വോട്ട്​ ചെയ്യുക. അവർ ഏത്​ പാർട്ടിയുമായിക്കൊള്ള​െട്ട... -സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷമുണ്ടായ കോവിഡിൽ പട്ടിണിയും ജോലിയും ശമ്പളവും ഒക്കെയായിരുന്നു രാജ്യത്തെ ബാധിച്ചത്​. അവിടെയും ഇവിടെയുമായി കുറച്ചുപേർ രോഗം ബാധിച്ച്​ മരിച്ചതായി നാം അറിഞ്ഞു. എന്നാൽ, ഇപ്പോൾ കാര്യം മാറി. നിങ്ങളുടെ നഗരത്തെയും കോവിഡ്​ മഹാമാരി പിടികൂടി. നിമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും കോവിഡ്​ കാരണം മരിച്ചുവീഴുന്ന അവസ്ഥയിലേക്ക്​ വന്നു. ഇപ്പോഴത്തെ കോവിഡ്​ മരണങ്ങൾക്ക്​ കാരണം ഓക്സിജൻ ഇല്ലായ്​മയാണ്​. ഓക്സിജൻ എത്തിക്കാനുള്ള ടാങ്കറുകൾ പോലുമില്ലാത്ത അവസ്ഥയിലേക്ക്​ രാജ്യം പോയി. അതോടെയാണ്​ താൻ ഓക്സിജൻ വിതരത്തിലേക്ക്​ മുന്നിട്ടിറങ്ങിയതെന്നും സുനിൽ ഷെട്ടി വ്യക്​തമാക്കി.

ഏപ്രിൽ 28 മുതൽ നടൻ ആളുകൾക്ക്​ സൗജന്യ ഓക്സിജൻ എത്തിക്കുന്നതിനുള്ള സംരംഭം മുംബൈയിൽ തുടങ്ങിയിട്ടുണ്ട്​. വൈകാതെ മറ്റുള്ള നഗരങ്ങളിലേക്കും അത്​ വ്യാപിപ്പിക്കാൻ സുനിൽ ഷെട്ടി പദ്ധതിയിടുന്നുണ്ട്​. മുംബൈക്ക്​ പുറമേ, പല നഗരങ്ങളിൽ നിന്നും ഓക്സിജൻ ആവശ്യപ്പെട്ട്​ നിരവധി കോളുകളാണ്​ തനിക്ക്​ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Suniel Shetty slams the systems inefficiency to deal with Covid-19 second wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.