കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. 2016 മുതൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ പരാതിയിൽ ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു.
കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചാണ് സണ്ണി 29 ലക്ഷം രൂപ കൈപ്പറ്റിയത്. സണ്ണി ലിയോണിന്‍റെ മാനേജരാണ് തുക കൈപ്പറ്റിയതെന്നും പരാതിയിലുണ്ട്.
എന്നാൽ താൻ നൽകിയ തിയതികളിൽ പരിപാടി നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും ഇനിയും പരിപാടിയിൽ പങ്കെടുക്കാൻ തയാറാണെന്നുമായിരുന്നു സണ്ണി ലിയോണിന്‍റെ വിശദീകരണം. ഒരുഷൂട്ടിങ്ങിനായി കേരളത്തിലെത്തിയ താരത്തെ പൂവാറിൽ വെച്ചാണ് ക്രൈബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. കുടുംബവുമൊത്ത് പൂവാറിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.