ഒറ്റപ്പെട്ട മനുഷ്യ​െൻറ വിഭ്രാന്തികൾ പകർത്തി 'സണ്ണി'യുടെ ട്രെയിലർ; ജയസൂര്യയുടെ നൂറാമത്തെ ചിത്രം ഒ.ടി.ടി വഴി

നടൻ ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ സണ്ണിയുടെ ട്രെയിലർ പുറത്തിറക്കി. ആമസോൺ പ്രൈമിൽ സെപ്റ്റംബർ 23നാണ്​ സിനിമ റിലീസ്​ ചെയ്യുന്നത്​. കൊറോണ ലോകത്തെ കീഴടക്കിയ സമയത്ത്, നിരാശനും ജീവിതത്തെ കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതെയും ദുബായ് വിട്ട് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുന്ന സണ്ണിയുടെ കഥയാണ്​ സിനിമ പറയുന്നത്​.


മറ്റു മനുഷ്യരിൽ നിന്ന് അകന്ന്, ഒരു ഹോട്ടൽ മുറിയിൽ ക്വാറന്‍റനിൽ കഴിയുന്ന അദ്ദേഹം, തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഒരു വൈകാരിക ശൂന്യത നികത്താൻ കഠിനമായി പരിശ്രമിക്കുമ്പോൾ, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തിൽ തെളിഞ്ഞുവരുന്നു. രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്​. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമ്മിച്ച സണ്ണി ഇരുവരും സഹകരിക്കുന്ന എട്ടാമത്തെ സിനിമയാണ്

Full View

Tags:    
News Summary - Jayasurya Ranjith Sankar movie Sunny Official Trailer release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.