'മകളും ധനുഷും തമ്മിലുള്ള വേർപിരിയൽ രജനികാന്തിനെ കാര്യമായി ബാധിച്ചു'; ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്​

തെന്നിന്ത്യൻ സൂപ്പർതാരം ധനുഷി​െൻറയും രജനികാന്തി​െൻറ മകളും സംവിധായികയുമായ ​െഎശ്വര്യയുടെയും വിവാഹ മോചന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്​. 18 വർഷങ്ങൾ നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്​​ ആരാധകർക്കിടയിലും മറ്റും വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്​.

എന്നാൽ, രജനികാന്ത്​ ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സംഭവത്തിൽ സൂപ്പർസ്റ്റാർ വലിയ വിഷമത്തിലാണെന്നും പ്രശ്​നങ്ങൾ മറന്ന്​ ഒരുമിക്കാനായി അദ്ദേഹം മകളുമായി സംസാരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

'മകളുടെ വിവാഹ മോചനം രജനി സാറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്​. വേർപിരിയൽ താൽക്കാലികമാണെന്നാണ്​ അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്​. പ്രശ്​നങ്ങളെല്ലാം പറഞ്ഞ്​ പരിഹരിക്കാൻ അദ്ദേഹം മകളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്'​.. - രജനികാന്തുമായി അടുത്ത വൃത്തങ്ങൾ വീയോൺ (Wion) ന്യൂസിനോട്​ പറഞ്ഞു.

ധനുഷി​െൻറ പിതാവായ കസ്​തൂരിരാജയും വേർപിരിയലിനെ ചെറിയൊരു കുടുംബവഴക്ക്​ മാത്രമാണെന്നാണ്​ വിശേഷിപ്പിച്ചത്​. ഇരുവരും ഇതുവരെ വിവാഹ മോചനത്തിനായി രേഖാമൂലം മുന്നോട്ട്​ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - Superstar Rajinikanth wants Dhanush and daughter Aishwaryaa to reconcile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.