സഹോദരന്മാരായ നടൻ പ്രഭുവും നിർമാതാവ് രാം കുമാറും തങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് നടൻ ശിവാജി ഗണേശന്റെ പെൺമക്കളായ ശാന്തിയും രാജ്വിയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രഭുവും രാം കുമാറും അനധികൃതമായി സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് സഹോദരിമാർക്കെതിരെ പരാതി നൽകിയത്.
ഗോപാലപുരത്തെ ശിവാജിയുടെ വീട് പ്രഭുവും രാംകുമാറും ചേര്‍ന്ന് അഞ്ചുകോടി രൂപക്ക് വിറ്റു. റോയപ്പേട്ടയിലെ നാലു വീടുകളുടെ വാടകയില്‍ ഒരു വിഹിതംപോലും നല്‍കുന്നില്ല. അമ്മയുടെ സ്വത്തിന്റെയും പത്തുകോടിയോളം വിലമതിക്കുന്ന 1000 പവന്‍ സ്വര്‍ണം, വജ്രം, വെള്ളി ആഭരണങ്ങളുടെ വിഹിതവും ഇതുവരെ നല്‍കാതെ വഞ്ചിച്ചതായും ഹര്‍ജിയില്‍ പറയുന്നു. അഭിനയരംഗത്തെ പ്രതിഫലം ഉപയോഗിച്ച് ശിവാജി ഗണേശന്‍ ചെന്നൈയില്‍ പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയിരുന്നു.
പ്രഭുവും രാംകുമാറും വ്യാജ വിൽപത്രം തയ്യാറാക്കി കബളിപ്പിച്ചുവെന്നും തങ്ങളറിയാതെ ചില സ്വത്തുകൾ വിൽപന നടത്തുകയും ആൺമക്കളുടെ പേരിലേക്ക് മറ്റിയെന്നും ശിവാജി നടന്റെ പെൺമക്കള ഉദ്ധരിച്ച് ദ് ക്വി ന്റ് റിപ്പോർട്ട് ചെയ്യുന്നു. സ്വത്തുക്കൾ വിഭജിക്കണമെന്നും അച്ഛന്റെ സ്വത്തിൽ മക്കൾക്ക് തുല്യ അവകാശമാണെന്നും ഇവർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2021 നവംബർ 19നാണ് കോടതിയെ സമീപിക്കുന്നത്. ജൂലൈ 8 ആയിരുന്നു ആദ്യത്തെ വാദം കേട്ടത്. ശിവാജി ഗണേശൻ ഒരു വാത്സല്യമുള്ള പിതാവായിരുന്നു. അദ്ദേഹം തന്റെ രണ്ട് പെൺമക്കളെയും ആൺമക്കളെയും സ്നേഹിച്ചിരുന്നു. ശിവാജി ഗണേശൻ ഒരിക്കലും പെൺമക്കളെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇവർ കോടതിയെ അറിയിച്ചു.
എന്നാൽ 2021 ഒക്ടോബറിൽ അച്ഛന്റെ സ്വത്ത് ആൺ മക്കൾക്ക് നൽകിയതായി കാണിച്ചുകൊണ്ട് വിൽപത്രം പ്രഭുവും സഹോദരനും കോടതിയിൽ ഹാജരാക്കി. വിൽപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ കോടതി തെളിവുകൾ പരിശോധിച്ച് അനുയോജ്യമാണെന്ന് കരുതുമെന്നും പ്രഭു, രാംകുമാർ എന്നിവരുടെ അഭിഭാഷകൻ പറഞ്ഞതായി ദ് ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.