സൂരാജ് വെഞ്ഞാറമൂടി​െൻറ " റോയ് "

ചാപ്റ്റേഴ്സ്,അരികില്‍ ഒരാള്‍, വൈ എന്നി ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂട്, ഷെെന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം "റോയ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.

ജിന്‍സ് ഭാസ്ക്കര്‍,വി.കെ ശ്രീരാമന്‍, ഇര്‍ഷാദ്, വിജീഷ് വിജയന്‍, ബോബന്‍ സാമുവല്‍, ജിബിന്‍ ജി നായര്‍, ദില്‍ജിത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ഫ്രാങ്കോ ഡേവിസ് മഞ്ഞില, സിജ റോസ്, ശ്രിത ശിവദാസ്, അഞ്ജു ജോസഫ്, ജെനി പള്ളത്ത്, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

നെട്ടൂരാന്‍ ഫിലിംസ്,ഹിപ്പോ പ്രൈം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ്.കെ യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധര​െൻറ വരികള്‍ക്ക് മുന്ന പി.ആര്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസെെന്‍-എം ബാവ, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-രമ്യ സുരേഷ്, എഡിറ്റര്‍-വി സാജന്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യക്കല-ഫ്യൂന്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍-എം ആര്‍ വിബിന്‍, സുഹെെയില്‍ ഇബ്രാഹിം,സമീര്‍ എസ്, പ്രൊഡക്ഷന്‍ മാനേജര്‍-സുഹെെയില്‍ വി.പി.എൽ, ജാഫര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - Suraj vennaramudu new movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.