ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം എന്ന ചിത്രത്തിൽ സൂര്യ ശിവകുമാർ അവതരിപ്പിച്ച കഥാപാത്രമാണ് റോളക്സ്. കമൽ ഹാസൻ നായകനായെത്തിയ ചിത്രത്തിൽ അവസാന പത്ത് മിനിറ്റിലെ കാമിയോ റോളാണ് സൂര്യ അവതരിപ്പിച്ച റോളക്സ്. സൂര്യ ഇതുവരെ ചെയ്യാത്ത കൊടൂര വില്ലനിസം കാഴ്ചവെച്ച കഥാപാത്രമാണിത്. ഒരുപാട് ആരാധകരുള്ള ഈ കഥാപാത്രത്തെ കേന്ദ്രികരിച്ച് ഒരു സ്റ്റാൻഡ് അലോൺ ചിത്രം വരുമെന്ന് ലോകേഷ് അറിയിച്ചിരുന്നു.
ഇപ്പോഴിതാ ലോകേഷ് റോളക്സിനെ എങ്ങനെ അവതരിപ്പിക്കുമെന്ന് പറയുകയാണ് സൂര്യ. റോളക്‌സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സൂര്യ. റോളക്സിന്‍റെ നന്മയുള്ള ഭാഗം ഈ ചിത്രത്തിൽ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സൂര്യ. കങ്കുവ സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍റെ ഭാഗമായി കേരളത്തിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘റോളക്‌സിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, യാതൊരു തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല അത്. അയാളുടെ ചെയ്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതുമല്ല. അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്ന നീതികേടാകും. അയാളെ ന്യായീകരിക്കുന്നതായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ ചാന്‍സുണ്ട്. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ അപകടകരമാണ്,’ സൂര്യ പറഞ്ഞു.
കാർത്തിയെ നായകനാക്കിയുള്ള കൈതിയുടെ രണ്ടാം ഭാഗമായിരിക്കും ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സിലെ അടുത്ത ചിത്രമെന്ന് അറിയിച്ചിരുന്നു. അതിന് ശേഷം റോളക്സിന്‍റെ ചിത്രമെത്തുമെന്നും ലോകേഷ് പറഞ്ഞു. പിന്നീട് എൽ.സി.യുവിന്‍റെ എൻഡ് ഗെയ്മായി വിക്രം രണ്ടാം ഭാഗവും റിലീസ് ചെയ്യും. നിലവിൽ രജനികാന്ത് നായകനാകുന്ന കൂലിയാണ് ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.