'കണ്‍വിന്‍സിങ്' സ്റ്റാറിനെ 'കൺഫ്യൂഷനാക്കി' മരണമാസ് ടീം; സുരേഷ് കൃഷ്ണക്ക് ബേസിലിന്റെ മറുപടി, ട്രോൾപൂരം

സോഷ്യൽ മീഡിയയിലിപ്പോൾ നടൻ സുരേഷ് കൃഷ്ണയാണ് താരം. കൺവിൻസിങ് സ്റ്റാർ എന്നാണ് നടന്റെ ഇപ്പോഴത്തെ വിളിപ്പേര്.ഇതിനു കാരണം ക്രിസ്ത്യൻ ബ്രദേഴ്സിലെ നടന്റെ ജോർജ്ജ് കുട്ടി എന്ന കഥാപാത്രമാണ്. സുരേഷ് കൃഷ്ണക്ക് ഏറ്റവും പ്രേക്ഷക സ്വീകാര്യത നേടി കൊടുത്ത ഒരു കഥാപാത്രമായിരുന്നു ഇത്. ക്രിസ്ത്യൻ ബ്രദേഴ്സിൽ മോഹൻലാലിന്റെ വില്ലനായിട്ടാണ് നടൻ എത്തിയത്. ഒരു സാധാരണ ബാങ്ക് ജീവനക്കാരനായ ക്രിസ്റ്റി(മോഹൻലാലിന്റെ കഥാപാത്രം) അധോലോക രാജാവായി മാറാനുള്ള കാരണം സുരേഷ് കൃഷ്ണയുടെ ജോർജ്ജ് കുട്ടിയാണ്.'നീ എന്നാ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാന്‍ വക്കീലുമായി വരാം' എന്ന് പറഞ്ഞ് ജോര്‍ജ്ജ് കുട്ടി കൊലപാതകക്കുറ്റം ക്രിസ്റ്റിയുടെ തലയിലിച്ചതിന് ശേഷം രക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ക്രിസ്തൃന്‍ ബ്രദേഴ്‌സിലെ ഈ രംഗം സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. ആളുകളെ പറഞ്ഞ സമ്മതിപ്പിക്കാന്‍ സുരേഷ് കൃഷ്ണക്ക് നന്നായി അറിയാമെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. ഇതോടെയാണ് സുരേഷ് കൃഷ്ണയ്ക്ക് 'കണ്‍വിന്‍സിങ് സ്റ്റാര്‍' എന്ന പേര് ലഭിച്ചത്.


സുരേഷ് കൃഷ്ണയും ഇതുമായി ബന്ധപ്പെട്ട രസകരമായ ട്രോളും 'കണ്‍വിന്‍സിങ് സ്റ്റാര്‍' എന്ന പദവിയും ആസ്വദിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചിത്രം 'മരണമാസ്' ടീമിന്റെ രസകരമായ വിഡിയോയാണ്. ബോസിൽ നായകനായി എത്തുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ശിവപ്രസാദ്, അഭിനേതാക്കളായ രാജേഷ് മാധവന്‍, സിജു സണ്ണി എന്നിവരാണ് ഈ വിഡിയോയിലുള്ളത്. കണ്‍വിന്‍സിങ് സ്റ്റാര്‍ പൂര്‍ണമായും കണ്‍ഫൂസ്ഡ് ആന്റ് കണ്‍വിന്‍സ്ഡ് എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണയെ കണ്‍വിന്‍സ് ചെയ്ത് തടിതപ്പുന്നതാണ് ഈ വിഡിയോയിൽ. വിഡിയോയിലുള്ള നടന്റെ എക്സ്പ്രഷനും വൈറലായിട്ടുണ്ട്.


സോഷ്യൽ മീഡിയയിൽ കണ്‍വിന്‍സിങ് സ്റ്റാര്‍ചർച്ചയാകുമ്പോൾ ഒരു രസകരമായ പോസ്റ്റും സുരേഷ് കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം' എന്ന കുറിപ്പോടെ തന്റെയൊരു ചിത്രമാണ് നടൻ പങ്കവെച്ചിരിക്കുന്നത്. ഇതിന് മറുപടിയായി 'ഒകെ ഞാൻ കൺവിൻസിങ് ആയി!' എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ് മറുപടി നൽകിയിട്ടുണ്ട്. ഇപ്പോൾ മരണമാസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സുരേഷ് കൃഷ്ണയുള്ളത്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് മരണമാസ് സിനിമ നിർമിക്കുന്നത്. ബേസിൽ വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രം നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്. സിജു സണ്ണിയാണ് ചിത്രത്തിന്റെ കഥ. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Tags:    
News Summary - Suresh Krishna trends online as ‘Convincing Star’, actor react

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.