'നിയമം ശബ്​ദം ഞെരിച്ചമർത്താനുള്ളതല്ല'; സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ നടൻ സൂര്യ

കേന്ദ്ര സർക്കാറി​െൻറ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തി തമിഴ് സൂപ്പർതാരം സൂര്യ. "നിയമമെന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ്​. അത് ശബ്ദത്തെ ഞെരിച്ചമർത്താനുള്ളതല്ല," സൂര്യ ട്വിറ്ററിൽ കുറിച്ചു. നിയമഭേഗതിക്കെതിരെ അഭിപ്രായം രേഖപ്പെടുത്താനും സൂര്യ ആളുകളോട്​ ആവശ്യപ്പെട്ടു. ട്വീറ്റിനൊപ്പം ഭേദഗതിയുടെ കരടി​െൻറ പകർപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഇന്നാണ് വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവസാന ദിവസമെന്നും അതിൽ പോയി വിയോജിപ്പ് രേഖപ്പെടുത്തൂവെന്നും ട്വീറ്റിൽ പറയുന്നു.

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ രംഗത്ത് വന്നിരുന്നു. തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ നിലവിലെ സിനിമ നിയമങ്ങള്‍ അടിമുടി മാറ്റി മറിച്ചുകൊണ്ടുള്ളതാണ് കേന്ദ്രസര്‍ക്കാരി​െൻറ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ല്. സെന്‍സറിങ് കഴിഞ്ഞ സിനിമ വീണ്ടും പരിശോധിക്കാന്‍ പുതിയ കരട് ബില്ല് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. നിലവില്‍ രാജ്യത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുമതിയില്ല. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി പ്രകാരം സെന്‍സര്‍ ബോര്‍ഡി​െൻറ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും.

Tags:    
News Summary - Suriya objects to draft Cinematograph Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.