സൂരറൈ പൊട്രിന് ശേഷം തമിഴ് നടൻ സൂര്യയുടേതായി ആമസോൺ പ്രൈമിലൂടെ പുറത്തുവന്ന ചിത്രമായിരുന്നു ജയ് ഭീം. മികച്ച ചിത്രമെന്ന നിലയിൽ രാജ്യമെമ്പാടും ചർച്ചയായി മാറിയ ജയ് ഭീമിനെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായും നിരൂപകർ തെരഞ്ഞെടുത്തിരുന്നു. സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിെൻറ പ്രമേയം തമിഴ്നാട്ടിലെ ജാതിവിവേചനമായിരുന്നു.
ജയ് ഭീമിനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ലോകസിനിമയിലെ പരമോന്നത പുരസ്കാരമായ ഓസ്കറിന്‍റെ(അക്കാദമി അവാര്‍ഡ്) ഔദ്യോഗിക യു ട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം. 2022-ലെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം എന്‍ട്രി നേടിയിരുന്നു.
ജയ്ഭീമിലെ ഒരു രംഗമാണ് ഓസ്കർ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഓസ്‌കറിൽ നിന്ന് അഭിമാനകരമായ ബഹുമതി നേടുന്ന ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ് ജയ് ഭീം. ഈ അഭിമാനനിമിഷത്തെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
I was literally over the moon to see #JaiBhim get featured in the #Oscars Official Youtube Channel.
— Deep Kumar (@always_Deep_) January 18, 2022
Surya shines more!! pic.twitter.com/iRaMqkllG1
2021 നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തമിഴ്നാട്ടിലെ ഇരുളർ ജാതിയിൽ പെട്ട രാജകണ്ണിന്‍റെ തിരോധാനവുമായി (1993) ബന്ധപ്പെട്ട് നടന്ന നിയമപോരാട്ടമാണ് ജയ് ഭീമിന്‍റെ പ്രമേയം. മലയാളിയായ ലിജോ മോള്‍ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.