മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാന ചെയ്യുന്ന ചിത്രമാണ് കാതൽ. ജ്യോതികയുടെ പിറന്നാൾ ദിവസമായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മമ്മൂട്ടിക്കും ജ്യോതികക്കും ആശംസകൾ നേർന്ന് സൂര്യയും എത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ ട്വീറ്റ് ചെയ്തു കൊണ്ടാണ് നടൻ ആശംസ നേർന്നത്.
ഈ സിനിമയുടെ ആദ്യദിവസം മുതൽ സംവിധായകൻ ജിയോ ബേബിയും മമ്മൂട്ടി കമ്പനിയും എടുക്കുന്ന ഓരോ നീക്കങ്ങളും ചിത്രത്തിന്റെ ഐഡിയയും വളരെ ഗംഭീരമാണ്. മമ്മൂക്കക്കും ജോക്കും കാതൽ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു. പിറന്നാൾ ആശംസകൾ ജോ' -സൂര്യ ട്വീറ്റ് ചെയ്തു.
ശ്രീധന്യ കാറ്ററിങ് സർവീസിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. 12 വർഷത്തിന് ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ഒക്ടോബർ 20 ന് ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.