ഔദ്യോഗിക റിലീസിന്​ മുമ്പ്​ 'സൂരറൈ പൊട്ര്​' ടെലഗ്രാമിൽ; പ്രതിഷേധം

തമിഴ്​ സൂപ്പർതാരം സൂര്യ കേന്ദ്ര കഥാപാത്രമായി ആമസോൺ പ്രൈമിൽ ലോകമെമ്പാടുമായി റിലീസ്​ ചെയ്​ത സൂരറൈ പൊട്ര്​ എന്ന ചിത്രത്തിന്​ സമൂഹ മാധ്യമങ്ങളിൽ ഗംഭീര അഭിപ്രായമാണ്​ ലഭിച്ചുകൊണ്ടിരിക്കുന്നത്​. എന്നാൽ, പ്രൈമിൽ ഒൗദ്യോഗികമായി റിലീസ്​ ചെയ്യുംമുമ്പ്​ ടെലഗ്രാമിലും മറ്റ്​ ഒാൺലൈൻ സൈറ്റുകളിലും ചിത്രം ലഭ്യമായതോടെ പ്രതിഷേധവുമായി സൂര്യ ആരാധകരും സിനിമ പ്രേമികളും രംഗത്തെത്തി.

നവംബർ 12, അർധരാത്രി 12 മണിക്കായിരുന്നു​ സൂരറൈ പൊട്ര്​ ഒൗദ്യോഗികമായി റിലീസ്​ ചെയ്യേണ്ടിയിരുന്നത്​. എന്നാൽ, രണ്ട്​ മണിക്കൂർ മുൻപേ ചിത്രം പ്രൈമിൽ ലഭ്യമായിരുന്നു. ചില രാജ്യങ്ങളിൽ നേരത്തെ റിലീസ്​ ചെയ്യപ്പെടുകയും ചെയ്​തിരുന്നു. ടെലഗ്രാമിൽ ചിത്രം ലഭ്യമായിത്തുടങ്ങിയെന്ന്​ ചിലർ നവംബർ 11 രാത്രി 9.30ന്​ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്​തതോടെയാണ്​ ലീക്കായ വിവരം പുറംലോകമറിയുന്നത്​. എന്തായാലും സൂര്യയുടെ ആരാധകർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്​.

നേരത്തെ പ്രൈമിൽ റിലീസ്​ ചെയ്​ത ചില ചിത്രങ്ങൾ പെട്ടന്ന്​ തന്നെ പൈറസി സൈറ്റുകളിലൂടെയും ടെലഗ്രാമിലൂടെയും ലീക്കായതിനെ തുടർന്ന്​ ആമസോൺ പരാതി നൽകുകയും 'തമിഴ്​ റോക്കേഴ്​സ്'​ എന്ന കുപ്രസിദ്ധ പൈറസി വെബ്​ സൈറ്റിനെ വിലക്കുകയും ചെയ്​തിരുന്നു. വമ്പൻ തുകക്ക്​ ആമസോൺ സ്വന്തമാക്കിയ സൂരറൈ പൊട്ര്​ ടെലഗ്രാമിൽ അതിവേഗമെത്തിയതോടെ അടുത്ത നീക്കം അവർക്കെതിരായാൽ അദ്​ഭുതപ്പെടാനില്ല. 

Tags:    
News Summary - Suriyas Soorarai Pottru leaked online hours before official India release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.