സൂര്യയുടെ ഏറെ ചർച്ചയായ കഥാപാത്രമാണ് വിക്രം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലെ റോളക്സ് എന്ന കഥാപാത്രം. സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന വില്ലൻ കഥാപാത്രമാണ് സൂര്യയുടേത്. ചിത്രത്തിലെ തന്‍റെ ഭാഗം ഷൂട്ട് ചെയ്യുന്നത് വരെ തന്‍റെ സീൻ പേപ്പർ ലഭിച്ചില്ലെന്ന് പറയുകയാണ് സൂര്യ ഇപ്പോൾ. റോളക്സിന് വേണ്ടി വലിയ തയ്യാറെടുപ്പുകളും നടത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
'സിനിമയിൽ അവസാനത്തെ രണ്ട് മിനിറ്റ് മാത്രമാണ് ഞാൻ വരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അര ദിവസത്തെ ഷൂട്ട് മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. 20 വർഷമായി ഞാൻ സ്‌ക്രീനിൽ പുകവലിച്ചിട്ട്. പക്ഷെ റോളക്സ് ഒരു വില്ലൻ ആണ് അതുകൊണ്ട് എല്ലാ റൂളിനെയും ഞാൻ ബ്രേക്ക് ചെയ്യാൻ തീരുമാനിച്ചു. ഷൂട്ടിന് തൊട്ടുമുൻപ് ഞാനൊരു സിഗരറ്റ് കൊണ്ടുവരാൻ പറഞ്ഞു. സിഗരറ്റ് വന്നതിന് ശേഷം ഞങ്ങൾ ഷൂട്ട് ആരംഭിച്ചു. കമൽ സാർ വരുന്നതിന് മുൻപ് ഷൂട്ട് തീർക്കണമെന്നായിരുന്നു എന്റെ മനസ്സിൽ. അദ്ദേഹത്തിന്റെ മുന്നിൽ എനിക്ക് അഭിനയിക്കാൻ ആകില്ല', സൂര്യ പറഞ്ഞു.
ഡയലോഗെല്ലാം ഷൂട്ടിന് തൊട്ടുമുമ്പാണ് കിട്ടിയതെന്നും ബാക്കിയെല്ലാം ക്യാൻഡിഡായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു. സൂര്യയുടെ ഗെറ്റപ്പും ഡയലോഗുമെല്ലാം സകല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ട്രെന്‍റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.