ലഹരിമാഫിയ ബന്ധം: സുശാന്തി​െൻറ മുൻ മാനേജർ സാമുവൽ മിറാൻഡയെ കസ്​റ്റഡിയിലെടുത്തു

മുംബൈ: ബോളിവുഡ്​ നടൻ സുശാന്ത് സിങ് രാജ്പുത്തി​െൻറ മുൻ ഹൗസ്​ കീപ്പിങ്​ മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്​റ്റഡിയിലെടുത്തു. സുശാന്തി​െൻറ മരണവുമായി ബന്ധ​പ്പെട്ട അന്വേഷണത്തിനിടെ പുറത്തുവന്ന ലഹരി ഇടപാടുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പശ്​ചാത്തലത്തിൽ സാമുവലി​െൻറ വീട്ടിൽ എൻ.സി.ബി റെയ്​്ഡ്​ നടത്തിയിരുന്നു. അതിന്​ പിന്നാലെയാണ്​ കസ്​റ്റഡിയിലെടുത്തത്​.

കഴിഞ്ഞ വർഷം മേയിൽ സുശാന്തി​െൻറ കാമുകി റിയ ചക്രവർത്തിയാണ്​ നട​െൻറ ഹൗസ്​ കീപ്പിങ്​ മാനേജരായി സാമുവലി​നെ നിയമിച്ചത്​. സുശാന്തി​െൻറ പണം തട്ടിയെടുക്കാനും മയക്കുമരുന്ന്​ എത്തിച്ച്​ നൽകാനും സാമുവൽ റിയയെ സഹായിച്ചിരുന്നെന്ന്​ സുശാന്തി​െൻറ വീട്ടുകാർ ആരോപണവുമുന്നയിച്ചിരുന്നു.

എൻ.സി.ബി മുംബൈയിൽ അറസ്​റ്റ്​ ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്രയുമായി സാമുവലിനും റിയയുടെ സഹോദരൻ ഷോവിക്​ ചക്രവർത്തിക്കും ബന്ധമുണ്ടെന്നു ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കിയതിന്​ പിന്നാലെയാണ്​ റിയയുടെയും സാമുവലി​െൻറയും വീടുകളിൽ റെയ്​ഡ്​ നടന്നത്​. സഈദ് വിലാത്ര സാമുവലിനും ഷോവിക്കിനും കഞ്ചാവ് എത്തിച്ചിരുന്നതായി തെളിയിക്കുന്ന വാട്​സ്​ആപ്പ്​ സന്ദേശങ്ങൾ എൻ.സി.ബിക്ക്​ ലഭിച്ചിട്ടുണ്ട്​. സുശാന്തി​െൻറ മരണം അന്വേഷിക്കുന്നതിനിടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട്​ ഇതുവരെ അഞ്ചുപേരാണ്​ അറസ്​റ്റിലായിരിക്കുന്നത്​. 

Tags:    
News Summary - Sushant Singh Rajput case: Actor’s ex-aide Samuel Miranda detained by NCB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.