സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകം? വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ

ടൻ സുശാന്ത് സിങ് രജ്പുത്തിന്റേത് ആത്മഹത്യയല്ലെന്ന് ആശുപത്രി  ജീവനക്കാരൻ. രണ്ട് വർഷത്തിന് ശേഷമാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ട് മൂന്ന് പാടുകളും ഉണ്ടായിരുന്നുവെന്നും  ജീവനക്കാരൻ പറയുന്നു.

ടിവി നൗ, ടൈംസ് ഓഫ് ഇന്ത്യയാണ് ആശുപത്രി ജീവനക്കാരനെ ഉദ്ധരിച്ച് വാർത്ത പുറത്ത് വിട്ടത്. 'സുശാന്ത് സിങ്ങിന്റെ മൃതദേഹത്തിനോടൊപ്പം അന്ന്  നാലു മൃതദേഹങ്ങളും പോസ്റ്റ് മോർട്ടത്തിനായി ഉണ്ടായിരുന്നു. അതിലെ വി.ഐ.പി സുശാന്തായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ഇത് രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുക്കാൻ മാത്രമാണ് ആശുപത്രിയിലെ ഉന്നത അധികാരികൾ പറഞ്ഞത്. അവരുടെ നിർദ്ദേശം പാലിക്കുകയായിരുന്നു.

സുശാന്തിന്റെ മൃതദേഹം ആദ്യമായി കണ്ടപ്പോൾ തന്നെ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് എനിക്ക് തോന്നി. ഈ സംശയം ഞാൻ എന്റെ സീനിയറിനോട് പറഞ്ഞു. എന്നാൽ ചിത്രങ്ങൾ എടുത്തതിന് ശേഷം മൃതദേഹം പൊലീസുകാർക്ക് വിട്ടു നൽകാനാണ് പറഞ്ഞത്. അതിനാൽ, രാത്രിയിൽ മാത്രമാണ് ഞങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തിയത് ; ആശുപത്രി ജീവനക്കാരൻ വെളിപ്പെടുത്തി.

ജൂൺ 14നാണ് നടനെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

Tags:    
News Summary - Sushant Singh Rajput Was Murdered, Hospital Staff Reveals Big Shocking news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.