സുശാന്ത് സിങ്ങിന്‍റെ ഓർമദിനത്തിൽ പ്രാർഥന ചിത്രം പങ്കുവെച്ച് സഹോദരി

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ ചരമ വാർഷിക ദിനത്തിൽ പ്രാർഥനാചിത്രം പങ്കുവെച്ച് സഹോദരി. ഇൻസ്റ്റഗ്രാമിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പെഴുതിക്കൊണ്ടാണ് പ്രിയങ്ക സിങ് ചിത്രം പങ്കുവെച്ചത്.

'വളരെ ലളിതമായി പറഞ്ഞാൽ നീയില്ലാത്ത ജീവിതം പഴയതുപോലെയല്ല. നീയില്ലാത്ത, ദൈവം പോലും ഉപേക്ഷിച്ച ഈ ലോകത്ത് എന്നെ കണ്ടെത്തുമ്പോൾ എനിക്ക് അതിജീവിച്ചവളുടെ കുറ്റബോധമാണ് അനുഭവപ്പെടുന്നത്'. -പ്രിയങ്ക എഴുതുന്നു.

'നിന്‍റെ ശരീരം ഈ ലോകത്ത് ഇല്ലെങ്കിൽ പോലും ഞങ്ങളുടെ ലോകത്ത് നിന്‍റെ സാന്നിധ്യം ഓരോ നിമിഷവും അനുഭവപ്പെടുന്നുണ്ട്. നടക്കുമ്പോഴും ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും അങ്ങനെ ജീവിതത്തിലെ ഓരോ നമിഷവും നീ ഞങ്ങളോടൊപ്പമുണ്ട്.' - പ്രിയങ്ക എഴുതുന്നു. 

Tags:    
News Summary - Sushant Singh Rajput's Sister Priyanka Shares Pic From His Prayer Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.