വിവാഹ സങ്കൽപത്തെ കുറിച്ച് നടി സ്വാസിക വിജയ്. വിവാഹ ജീവിതത്തിന് ഏറെ പ്രധാന്യം നൽകുന്ന വ്യക്തിയാണെന്നും ഇതിനെ പവിത്രമായിട്ടാണ് കാണുന്നതെന്നും സ്വാസിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പെട്ടെന്ന് വിവാഹം കഴിക്കണമെന്നില്ലെന്നും താരം പറയുന്നു.
'വിവാഹത്തെ വളരെ പവിത്രമായി കാണുന്ന ആളാണ് ഞാൻ. കുറച്ച് നിയന്ത്രിക്കുന്ന ആളാണെങ്കിലും കുഴപ്പമില്ല. എല്ലാ സ്ത്രീകളും അങ്ങനെയാകണമെന്നല്ല പറഞ്ഞത്. അത് എന്റെ ഇഷ്ടമാണ്'- സ്വാസ്തിക വ്യക്തമാക്കി.
അതുപോലെ ഭർത്താവിന് സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതാണ് എനിക്ക് ഇഷ്ടം. അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നതും രാവിലെ എഴുന്നേറ്റ് കാല് തൊട്ടുതൊഴുന്നത് വലിയ ഇഷ്ടമാണ്. എന്നാൽ എല്ലാവരും അങ്ങനെ ചെയ്യണമെന്നല്ല ഞാൻ പറയുന്നത്'; വിവാഹ സങ്കൽപം പങ്കുവെച്ച് കൊണ്ട് സ്വാസിക പറഞ്ഞു.
ചതുരമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ സ്വാസികയുടെ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.