മുംബൈ: കരിയറിലെ തുടക്കകാലത്ത് നായകെൻറ ഭാര്യക്ക് ഇഷ്ടമല്ലാത്തതിനാൽ ഒരു സിനിമയിൽനിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി താപ്സി പന്നു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് താപ്സി ഇക്കാര്യം വ്യക്തമാക്കിയത്.
'നിർമാതാക്കൾ ഞാനുമായി കരാർ ഒപ്പിടാൻ മടിച്ച സമയമുണ്ടായിരുന്നു. കരാറായ ഒരുപാട് സിനിമകളിൽനിന്ന് പിന്നീട് ഞാൻ ഒഴിവാക്കപ്പെടുകയും ചെയ്തു. കരിയറിെൻറ തുടക്കത്തിൽ അതിശയകരമായ പലതും സംഭവിച്ചിട്ടുണ്ട്. 'ഞാൻ ആ സിനിമയുടെ ഭാഗമമാകുന്നത് നായകെൻറ ഭാര്യക്ക് ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഒരു സിനിമയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഒരു സിനിമയുടെ ഡബ്ബിങ്ങിനിടയിൽ നായകന് എെൻറ സംഭാഷണശൈലി ഇഷ്ടമല്ലെന്നും മാറ്റണമെന്നും ആവശ്യമുയർന്നു. മാറ്റില്ലെന്ന് തീർത്തുപറഞ്ഞതോടെ, ഒരു ഡബ്ബിങ് ആർടിസ്റ്റിനെ അവർ എെൻറ പിറകിൽ കൊണ്ടുവന്നു നിർത്തി. നായകെൻറ മുമ്പത്തെ സിനിമ ബോക്സോഫിസിൽ പരാജയമായതിനാൽ എെൻറ പ്രതിഫലം കുറക്കണമെന്ന് ആവശ്യെപ്പട്ടവരുമുണ്ട്. തെൻറ എൻട്രി സീനിനെ കടത്തിവെട്ടുമോ എന്ന ആശങ്ക കാരണം നായകൻ എെൻറ ഇൻട്രൊഡക്ഷൻ സീൻ മാറ്റാൻ ആവശ്യപ്പെട്ടതും ഞാനറിഞ്ഞിരുന്നു. ഇതൊക്കെ എെൻറ കൺമുന്നിൽ നടന്ന കാര്യങ്ങളാണ്' -താപ്സി പറഞ്ഞു.
എങ്ങനെയാണ് ഇതൊക്കെ മറികടന്നതെന്ന ചോദ്യത്തിന്, ജോലി ചെയ്യുന്നതിൽ സംതൃപ്തി നൽകുന്ന സിനിമകൾ മാത്രം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് താപ്സി പറഞ്ഞു. 'സ്ത്രീകൾക്ക് മേൽക്കൈയുള്ള സിനിമകളിൽ അഭിനയിച്ച എന്നെ അവരുടെ നായികയായി അഭിനയിപ്പിക്കാൻ മടി കാട്ടിയ നായകരുമുണ്ട്. അൽപം, കടുപ്പവും ദീർഘവുമായ യാത്രയായിരുന്നു എേൻറത്. എങ്കിലും ഓരോ ദിവസവും ആസ്വദിച്ചാണ് മുന്നേറിയത്.' -താപ്സി പറഞ്ഞു.
തമിഴും തെലുങ്കും ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമകളിൽ തുടക്കമിട്ട താപ്സി മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം 'ഡബ്ൾസി'ൽ അഭിനയിച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ 'ചഷ്മേ ബദ്ദൂർ' ആണ് ആദ്യ ഹിന്ദി ചിത്രം. 2014ൽ അക്ഷയ് കുമാറിനൊപ്പം 'ബേബി'. 2016ൽ അമിതാഭ് ബച്ചനൊപ്പം 'പിങ്കി'ൽ അഭിനയിച്ചതോടെ ബോളിവുഡിൽ താപ്സി ശ്രദ്ധേ സാന്നിധ്യമായി. തുടർന്ന് മൻമർസിയാൻ, ബദ്ലാ, മിഷൻ മംഗൾ, തപ്പഡ് തുടങ്ങി ഇരുപതോളം ഹിന്ദി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. രശ്മി റോക്കറ്റ്, ഹസീൻ ദിൽരുബ തുടങ്ങിയ സിനിമകളിലാണ് ഇേപ്പാൾ അഭിനയിക്കുന്നത്. ഷാറൂഖ് ഖാെൻറ നായികയായി ഒരു സിനിമയിലും അഭിനയിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.