തമിഴ്​ നടൻ വിവേകിന്​ ഹൃദയാഘാതം, നില അതിഗുരുതരം

ചെന്നൈ: തമിഴ് നടനും സാമൂഹികപ്രവർത്തകനുമായ വിവേകിന്​ ഹൃദയാഘാതം. വെള്ളിയാഴ്​ച രാവിലെ പത്തര മണിയോടെ ചെന്നൈ സാലിഗ്രാമിലെ വസതിയിൽ കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. അബോധാവസ്​ഥയിലായിരുന്ന വിവേകിനെ ​ ഭാര്യയും മകളും വടപളനിയിലെ​ ആശുപത്രിയിലെത്തിച്ചു.

ഹൃദയത്തിലെ ഇടത്​ രക്തക്കുഴലിലുണ്ടായിരുന്ന തടസ്സം ആൻജിയോപ്ലാസ്​റ്റി വഴി നീക്കിയതായി ഡോക്​ടർമാർ അറിയിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​​. ആരോഗ്യനില അതി ഗുരുതരമാണെന്നും അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അതിനിടെ വിവേകിനുണ്ടായ ഹൃദയാഘാതത്തിന്​ കോവിഡ്​ വാക്​സിൻ കുത്തിവെപ്പുമായി ബന്ധമില്ലെന്നും പരിശോധനയിൽ നെഗറ്റിവാണ്​ ഫലമെന്നും തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ സെക്രട്ടറി ഡോ. ജെ. രാധാകൃഷ്​ണൻ അറിയിച്ചു.

59കാരനായ വിവേക്​ വ്യാഴാഴ്​ച ഒാമന്തൂരിലെ ഗവ. ആശുപത്രിയിൽ കോവിഡ്​ വാക്​സിൻ ആദ്യ ഡോസ്​ കുത്തിവെപ്പെടുത്തിരുന്നു. പരിസ്​ഥിതി, വൃക്ഷത്തൈ നട്ടുവളർത്തൽ, എയ്​ഡ്​സ്​, കോവിഡ്​ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ ബോധവത്​കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 

Tags:    
News Summary - Tamil actor Vivek in critical condition, says hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.