ധ്യാൻ ശ്രീനിവാസൻ, തൻവി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റമീസ് നന്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പേരിടാ ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട് തുടങ്ങി. ഒരു നാട്ടിൻപുറത്ത് ബാങ്കുകളിൽ നിന്നും പ്രൈവറ്റ് ഫിനാൻസ് കമ്പനികളിൽ നിന്നും ലോണെടുത്ത് കടക്കെണിയിലകപ്പെടുന്ന കർഷകരുടെ കഥ പറയുന്ന സിനിമയാണിതെന്ന് സംവിധായകൻ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു. ഇതിലെ നായക കഥാപാത്രവും അതിലകപ്പെടുകയും കള്ളനായി മാറുകയും പിന്നീട് നാടിന്റെ മുഴുവൻ രക്ഷകനായി മാറുകയും ചെയ്യുന്നതാണ് കഥയെന്ന് അദ്ദേഹം പറഞ്ഞു.
ധ്യാൻ ശ്രീനിവാസൻ സ്വിച്ച് ഓൺ നിർവഹിച്ചു. നിർമാതാവ് സത്യജിത് പാലാഴി ആദ്യ ക്ലാപ്പടിച്ചു. ഹരീഷ് കണാരൻ, ഭഗത് മാനുവൽ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, മനോജ് കെ.യു, അബിൻ, സുനിൽ, ശ്രീപത്, സീമ ജി. നായർ, അഞ്ജന അപ്പുക്കുട്ടൻ, നിഷാ സാരംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ലംബൂസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സത്യജിത്ത് പാലാഴി നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: റോജോ തോമസ്. ഗാനം: ബി.കെ. ഹരിനാരായണൻ. സംഗീതം: ഗോപി സുന്ദർ.
എഡിറ്റർ: കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ, കല: ശ്യാം കാർത്തികേയൻ, മേക്കപ്പ്: രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി, ഡിസൈൻ: മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ചന്ദ്രനു,സഫീൻ സുൽഫിക്കർ, അസിസ്റ്റന്‍റ് ഡയറക്‌ടർ: ടി.എസ്. സിജോ മോൻ, അഷ്ബിൻ, കെ.വി. ഹരിശങ്കർ, ആക്ഷൻ: കെവിൻ, വി.എഫ്.എക്‌സ്: ഡി.ടി.എം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സുനിൽ മേനോൻ, പ്രൊഡക്ഷൻ മാനേജർ: നിഷാന്ത് പന്നിയങ്കര, ലൊക്കേഷൻ മാനേജർ: സജീഷ് കൊല്ലങ്കോട്, പി.ആർ.ഒ: എ.എസ്. ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.