ടീച്ചറിന്റെ തിയറ്റർ വരവറിയിച്ച്‌ 'ഒരുവൾ' ഗാനം റിലീസായി

അമലാപോൾ മലയാള സിനിമയിലേക്ക് അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന ടീച്ചർ നാളെ മുതൽ തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഒരുവൾ സരിഗമ റിലീസ് ചെയ്തു. അമലാപോൾ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഹക്കീം ഷാ, മഞ്ജു പിള്ളൈ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. അതിരൻ സംവിധാനം ചെയ്ത വിവേകാണ് ടീച്ചറിന്റെ സംവിധാനം.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി.റ്റി.വി ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. 

Full View

Tags:    
News Summary - Teacher movie song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.