എ.ആർ റഹ്​മാൻ ആരാണ്​..? ഭാരതരത്ന വെറും കാൽ നഖത്തിന്​ തുല്യം; വിവാദപരാമർശവുമായി ബാലയ്യ, സമൂഹ മാധ്യമങ്ങളിൽ പൊങ്കാല

ലോകപ്രശസ്​ത സംഗീത സംവിധായകൻ എ.ആര്‍ റഹ്മാന്‍ ആരാണെന്നും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന തന്‍റെ അച്ഛന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണെന്നും പറഞ്ഞ്​ പുലിവാല്​ പിടിച്ചിരിക്കുകയാണ്​ തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ട്രോളുകളും നിറയുകയാണ്​. #whoisbalakrishna എന്ന ഹാഷ് ടാഗോടെ സമൂഹ മാധ്യമങ്ങളിൽ ബാലകൃഷ്ണക്കെതിരെയുള്ള ട്രോളുകള്‍ പ്രചരിപ്പിക്കുകയാണ്​. ബാലയ്യയുടെ പഴയ ചിത്രങ്ങളിലെ അമാനിഷിക സംഘട്ടന രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രോള്‍ വീഡിയോകളും ഒപ്പം റഹ്മാന്‍ ഫാൻസി​െൻറ വകയുള്ള മീമുകളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്​.

ഒരു തെലുങ്ക് വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലകൃഷ്ണ എ.ആര്‍ റഹ്മാനെതിരെയും ഭാരതരത്ന പുരസ്കാരത്തിനെതിരെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ അവാര്‍ഡുകളെല്ലാം എന്‍റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമക്ക്​ എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്‌ന എന്‍റെ അച്ഛന്‍ രാമ റാവുവി​െൻറ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശമെന്നുമായിരുന്നു ബാലയ്യ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്​.

ബാലകൃഷ്ണയെപ്പോലുള്ള ഒരു മുതിർന്ന നടന് ഇന്ത്യൻ ഇതിഹാസം എ.ആര്‍ റഹ്മാനെക്കുറിച്ച് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുന്നു? രാജമൌലിയെക്കുറിച്ച് ഒരു തമിഴ് നടന്‍ ഇങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ? ഒരു ആരാധകന്‍ ചോദിക്കുന്നു. ആരാണ് ബാലകൃഷ്ണ, ഒരു തമാശക്കാരനായ നടന്‍, അച്ഛന്‍റെ നല്ല പേര് ചീത്തയാക്കാന്‍ ജനിച്ച മകന്‍ എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍. തലക്കനം കൊണ്ടാണ് അദ്ദേഹത്തെ ആളുകള്‍ വെറുക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തെ ആരും ട്രോളരുതെന്നും ബാലയ്യ ഒരു മനോരോഗിയാണെന്നും ട്രോളുകളില്‍ പറയുന്നു. ഇതിനെതിരെ ബാലകൃഷ്ണയുടെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ ഹീറോ ആണ് അദ്ദേഹമെന്നും നിരവധി കാരുണ്യപ്രവൃത്തികള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്നും ബാലയ്യ ആരാധകര്‍ പറയുന്നു.


Tags:    
News Summary - Telugu Star Balakrishna Gets Heavily Trolled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.