വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാറും ഷെഹൻഷായും കണ്ടുമുട്ടിയപ്പോൾ! ചിത്രം പങ്കുവെച്ച് തലൈവർ 170 ടീം

ജനികാന്ത് ചിത്രമായ തലൈവർ 170 ന്റെ മുംബൈയിലെ ഷെഡ്യൂൾ പൂർത്തിയായി. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. രജനിയുടേയും ബച്ചന്റേയും ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.

'33 വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാറും ഷെഹൻഷായും കണ്ടുമുട്ടിയപ്പോൾ. തലൈവർ 170 ഇതിഹാസങ്ങളുടെ ഇരട്ടി ഡോസ് ആയിരിക്കും. മുംബൈ ഷെഡ്യൂൾ പൂർത്തിയാക്കി'- എന്നായിരുന്നു ചിത്രത്തിനൊപ്പം കുറിച്ചത്.

ദിവസങ്ങൾക്ക് മുമ്പായിരുന്നു ബച്ചൻ ചിത്രത്തിൽ ജോയിൻ ചെയ്തത്.  രജനികാന്താണ് ഈ വിവരം  ആരാധകരുമായി പങ്കുവെച്ചത്. '33 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ മാർഗദർശിയും പ്രതിഭാസവുമായ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നു. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക പ്രൊഡക്ഷൻസിന്റെ തലൈവർ 170. എന്റെ ഹൃദയം സന്തോഷം കൊണ്ട് ഇടിക്കുന്നു'- എന്നായിരുന്നു തലൈവർ എക്സിൽ കുറിച്ചത്.

തലൈവർ170 ൽ വൻതാരനിരയാണ് അണിനിരക്കുന്നത്.ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയൻ എന്നിവരാണ് മറ്റുകഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമയാണിത്.അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം.

അതേസമയം നെൽസൺ സംവിധാനം ചെയ്ത ജയിലറാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രജനിയുടെ ചിത്രം. ആഗസ്റ്റ് 9 ന് തിയറ്ററുകളിലെത്തിയ ചിത്രം വൻ വിജയമായിരുന്നു.


Tags:    
News Summary - 'Thalaivar 170': Rajinikanth, Amitabh Bachchan wrap up Mumbai schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.