'അമ്മ സുഖം പ്രാപിച്ചു വരുന്നു, പ്രാർഥനകൾക്ക് നന്ദി'- കെ.പി.എ.സി ലളിതയുടെ മകൻ സിദ്ധാർഥ്

കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്‍. നടിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും സിദ്ധാർഥ് നന്ദി അറിയിച്ചു.

''അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി''- സിദ്ധാർഥ് ഫേസ്ബുക്കില്‍ കുറിച്ചു.

കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Full View

Tags:    
News Summary - Thank you for your prayers' says Siddharth, son of KPAC Lalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.