അവാർഡ് വേദിയിലെ അടി; ക്രിസ് റോക്കിനോട് ക്ഷമ പറഞ്ഞ് അക്കാദമി

ഒരു കരണത്തടി സംഭവമാണ് ഇക്കുറി ഓസ്കാർ അവാർഡ് വിതരണത്തെക്കുറിച്ച ചർച്ചയിൽ ഏറെ മുന്നിൽ നിൽക്കുക. ഓസ്‌കാർ 2022 വേദിയിൽ അവതാരകൻ ക്രിസ് റോക്കിനെ സ്റ്റേജിൽ കയറി അടിച്ചതിന് ശേഷം നടൻ വിൽ സ്മിത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു.

സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിങ്കറ്റ് സ്മിത്തിന്റെ മുടികൊഴിച്ചിൽ സംബന്ധിച്ച് ക്രിസ് തമാശ പറഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നടന്റെ നടപടികളെ വിമർശിക്കുകയും സംഭവത്തെക്കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, അവർ ഇപ്പോൾ ക്രിസ് റോക്കിനോട് ക്ഷമാപണം നടത്തുകയും സാഹചര്യം കൈകാര്യം ചെയ്ത രീതിയെ പ്രശംസിക്കുകയും ചെയ്തു.

വിൽ സ്മിത്തിന്റെ നടപടിയോട് അക്കാദമി നേരത്തെ ഒരു ട്വീറ്റട്‍ലൂടെ ക്ഷമിച്ചിരുന്നു. ഇപ്പോൾ അവർ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. "മിസ്റ്റർ റോക്ക്, ഞങ്ങളുടെ വേദിയിൽ നിങ്ങൾ അനുഭവിച്ചതിന് ഞങ്ങൾ നിങ്ങളോട് ക്ഷമ ചോദിക്കുന്നു, ആ നിമിഷത്തിൽ നിങ്ങളുടെ സഹിഷ്ണുതക്ക് നന്ദി" -അക്കാദമി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - The Academy apologises to Chris Rock after Will Smith slaps him, says 'thank you for your resilience'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.