തിരുവനന്തപുരം: രാജ്യാന്തരമേളയോടനുബന്ധിച്ച് മലയാള സിനിമയുടെ അമൂല്യകാഴ്ചകളുമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു.പ്രേംനസീർ,സത്യൻ, ഷീല, അംബിക, ശാരദ,ബഹദൂർ, രാജ് കപൂർ, അശോക് കുമാർ, തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാങ്ങാട് രത്നാകരന്‍ ക്യുറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളാണ് അനർഘനിമിഷം എന്ന വിഭാഗത്തിൽ ഉള്ളത്.
അനശ്വരനടന്‍ സത്യന്റെ ജീവിതത്തിലെ 20 വര്‍ഷത്തെ 110 ചിത്രങ്ങളാണ് സത്യൻ സ്മൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രസിദ്ധ ഫോട്ടോഗ്രാഫർ ആര്‍.ഗോപാലകൃഷ്ണന്‍ ശേഖരിച്ച ചിത്രങ്ങളാണ് 'സത്യൻ സ്മൃതി'യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ അതുല്യ നടനുള്ള ശ്രദ്ധാഞ്ജലിയായാണ് അക്കാദമി ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനം മുൻ മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര താരങ്ങളായ ഹരിശ്രീ അശോകൻ, മേനക സുരേഷ്, രജനി രതീഷ്, സംവിധായകൻ ജി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, അക്കാഡമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, സത്യന്റെ മക്കളായ സതീഷ്, ജീവൻ എന്നിവർ പങ്കെടുത്തു. ഇൻ കോൺവെർസേനിൽ ഞായറാഴ്ച ജബ്ബാർ പട്ടേലും ഷാജി എൻ. കരുണും
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇൻ കോൺവെർസേഷനിൽ ഞായറാഴ്ച ജബ്ബാർ പട്ടേലും ഷാജി എൻ. കരുണും പങ്കെടുക്കും. ഫിലിം ഫെസ്റ്റിവൽ നൗ ആൻഡ് ദെൻ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ശ്രീ തിയേറ്ററിൽ ഉച്ചക്ക് 2 :30 ന് മറാത്തി സംവിധായകൻ ജബ്ബാർ പട്ടേൽ , മാലതി സഹായ് ,ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.