ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജനുവരി അവസാനം ഒ.ടി.ടി റിലീസിങ്ങിന്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒ.ടി.ടി റിലീസിങ്ങിന് ഒരുങ്ങുന്നു. മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിങ് സര്‍വീസായ നീ സ്ട്രീം ഒ.ടി.ടി ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നീ സ്ട്രീം' എന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. ജനുവരി മാസം അവസാനം ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവർ നായികാ നായകന്മാരായി ഇറങ്ങുന്ന കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെറാണ് ''ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഒരു മഹത്തായ ഭാരതീയ അടുക്കള'.

യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നീസ്ട്രീം ഒ.ടി.ടി പ്ലാറ്റഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളി വീട്ടമ്മമാരുടെ നിത്യ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് സംവിധാനം ചെയിത ജിയോ ബേബിയാണ്. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ്. രാജ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നീസ്ട്രീം. മലയാളത്തിലുള്ള സിനിമകളും പ്രോഗ്രാമുകളുമാണ് പ്രധാനമായും നീസ്ട്രീം പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.

Tags:    
News Summary - The Great Indian Kitchen for OTT release at the end of January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.