തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂറും നിമിഷ സജയനും ജോഡികളായി അഭിനയിക്കുന്ന ചിത്രമായ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'െൻറ ടീസർ പുറത്തുവിട്ടു. കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബോബി രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സാലു കെ. തോമസാണ്.
അടുക്കളകളിൽ തളച്ചിടപ്പെടുന്ന സ്ത്രീകളെ കുറിച്ചും പുരുഷാധിപത്യത്തെ കുറിച്ചുമെല്ലം ചർച്ച ചെയ്യുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'എന്നാണ് ടീസർ നൽകുന്ന സൂചന. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.