വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യെ കൈയൊഴിഞ്ഞ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ. ചിത്രത്തിന് മികച്ച ഓഫറുകൾ വരുന്നില്ലെന്നും പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കായി കാത്തിരിക്കുകയാണെന്നും സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞു. സിനിമാ മേഖല ഒന്നടങ്കം തങ്ങൾക്ക് എതിരായി നിൽക്കുകയാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 'ദ കേരള സ്റ്റോറി'യുടെ ഒ.ടി.ടി സ്ട്രീമിങ് വൈകുന്നതിനെ കുറിച്ച് സംവിധായകൻ പറഞ്ഞത്. ചിത്രത്തിന് ഇതുവരെ അനുയോജ്യമായ ഒ.ടി.ടി ഓഫർ വന്നിട്ടില്ല. മുൻനിര ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ മികച്ച ഓഫറിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ ആരും ഞങ്ങളെ സമീപിച്ചിട്ടില്ല- സംവിധായകൻ പറഞ്ഞു.
എന്നാൽ നേരത്തെ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ്ങിനെ കുറിച്ചുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഉടൻ എത്തുമെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ജൂൺ 5 നാണ് ദ കേരള സ്റ്റോറി പ്രദർശനത്തിനെത്തിയത്. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത് മുതലെ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.