ആമസോൺ സ്റ്റുഡിയോയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൾട്ടി-സീസൺ വെബ് സീരീസ് ആയ 'ദ ലോർഡ് ഓഫ് ദി റിങ്സ്: ദി റിങ്സ് ഓഫ് പവറി'ന്റെ രണ്ടാമത്തെ ടിസർ പുറത്തിറങ്ങി. ദ്വീപ് രാജ്യമായ ന്യൂമെനോറിൽ നിന്നുള്ള ടോൾകീന്റെ ഇതിഹാസ കഥാപാത്രങ്ങൾ ട്രെയിലറിൽ എത്തുന്നുണ്ട്.
ദ റിങ്സ് ഓഫ് പവർ, 1937-1955 ഫാന്റസി നോവലുകളായ ദി ഹോബിറ്റ്, ദി ലോർഡ് ഓഫ് ദ റിങ്സ്, ജെ.ആർ.ആർ. ടോൾകീന്റെ അനുബന്ധങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഒരു അമേരിക്കൻ സ്ട്രീമിങ് ടെലിവിഷൻ പരമ്പരയാണ്. 2022 സെപ്റ്റംബർ രണ്ടിന് പ്രൈം വിഡിയോയിൽ ആഗോളതലത്തിൽ ഇതിന്റെ പ്രദർശനം ആരംഭിക്കും. ആഴ്ചതോറും പുതിയ എപ്പിസോഡുകൾ ലഭ്യമാകും.
ഇസിൽദുർ (മാക്സിം ബാൾഡി) എലെൻഡിൽ(ലോർഡ് ഓവൻ), ഫാരസോൺ (ട്രിസ്റ്റൻ ഗ്രാവൽ), ക്വീൻ റിജൻ മിറിയൽ (സിന്തിയ അഡായി റോബിൻസൺ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.
ജെ. ഡി. പെയ്‌നും പാട്രിക് മക്കേയുമാണ് സീരീസിന്റെ സൃഷ്ടാക്കൾ. പീറ്റർ ജാക്സന്റെ ആദ്യത്തെയും രണ്ടാമത്തെയും ചലച്ചിത്ര ത്രയങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പ്രീക്വൽ എന്ന നിലയിൽ ആണ് ഇത് എത്തുന്നത്.ടോൾകീൻ എസ്റ്റേറ്റ് ആൻഡ് ട്രസ്റ്റ്, ഹാർപർകോളിൻസ്, ന്യൂ ലൈൻ സിനിമ എന്നിവയ്‌ക്കൊപ്പം ആമസോൺ സ്റ്റുഡിയോയാണ് സീരീസ് നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.