കൊച്ചി: ടൊവിനോ തോമസിനെയും മൂറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ കള ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ മലയാളം പതിപ്പ് ഉടൻതന്നെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
ചിത്രത്തിൽ വേറിട്ട കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോക്ക് പരിക്കേറ്റിരുന്നു. ടൊവിനോ തോമസ്, ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്ത സിനിമയാണ് കള. മനുഷ്യനും പ്രകൃതിയും പ്രമേയമാക്കിയാണ് കള ഒരുങ്ങിയിരിക്കുന്നത്. യദു പുഷ്പാകരനും രോഹിത് വി.എസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.