മലയാളത്തിലും സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് സംവിധായകൻ ഷെറി ഗോവിന്ദൻ. മികച്ച ചിത്രങ്ങൾ നിർമ്മിക്കാൻ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ധനസഹായം നൽകുന്നുണ്ട്. സ്വതന്ത്ര സിനിമകൾക്കും ഇത്തരത്തിൽ പിന്തുണ ആവശ്യമാണെന്നും ഓപ്പൺ ഫോറം ആവശ്യപ്പെട്ടു.
രാജ്യാന്തര മേളകളിൽ മാത്രമാണ് ഇത്തരം സിനിമകൾ പ്രോത്സാഹിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അവക്കു കൂടുതൽ വേദികൾ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും ഷെറി ഗോവിന്ദൻ പറഞ്ഞു. സ്വതന്ത്രസിനിമകളുടെ വളർച്ചക്ക് ഒ. ടി. ടി പ്ലാറ്റ് ഫോമുകൾ സഹായകമാകുമെന്ന് കൃഷ്‌ണേന്ദു പറഞ്ഞു .
എന്നാൽ അവർ മുഖ്യധാരാ സിനിമകൾക്ക് പ്രോത്സാഹനം നൽകുന്നതിനാൽ സാധാരണക്കാർക്ക് സ്വതന്ത്ര സിനിമകൾ കാണാനുള്ള അവസരം നഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ പരമ്പരാഗതമായി തുടർന്നുപോരുന്ന സിനിമാ രീതികൾ പൂർണമായി മാറുമെന്ന് കരുതുന്നതായി സംവിധായകൻ വിഘ്‌നേഷ് പി. ശശിധരൻ പറഞ്ഞു. ദീപേഷ്, കൃഷ്‌ണേന്ദു കലേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.