ലക്ഷദ്വീപുകാർ ഇനി ഫാഷിസത്തെ സഹിക്കില്ല, പോരാട്ടത്തിൽ പങ്കുചേർന്ന് ഐഷ സുൽത്താന

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ കരിദിനം ആചരിക്കുന്ന ദ്വീപ് ജനതയുടെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് സംവിധായികയുമായ ഐഷ സുല്‍ത്താന. ഇനി ഞങ്ങള്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാഷിസത്തെ സഹിക്കില്ലെന്നും ഏകാധിപത്യ നയങ്ങള്‍ക്കെതിരെ നിലകൊള്ളും എന്നും ഐഷ ഫേസ്ബുക്കിലൂടെ പറഞ്ഞു.

അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തിനെതിരെ ലക്ഷദ്വീപ് സേവ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കരിദിനം ആചരിക്കുകയാണ്. ആളുകൾ കറുത്ത ബാഡ്ജുകൾ ധരിച്ചും കൊടികൾ ഉയർത്തിയും പ്രതിഷേധിക്കുവാനാണ് പ്രതിഷേധക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്.

'ലക്ഷദ്വീപിലെ ഈ ഉപരോധത്തെ ഞങ്ങള്‍ അതിജീവിക്കും. ഇനി ഞങ്ങള്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാസിസത്തെ സഹിക്കില്ല. ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിലകൊള്ളും. ഇന്ന് ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഒരു കറുത്ത ദിനമാണ്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തിയതിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു,' ഐഷ ഫേസ്ബുക്കില്‍ എഴുതി.

Full View

അഗത്തി ദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ചയോളം ദ്വീപിൽ തങ്ങും. ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ജുണ്‍ 20ന് പ്രഫുല്‍ പട്ടേല്‍ മടങ്ങും. 

Tags:    
News Summary - The people of Lakshadweep will no longer tolerate fascism says Aisha Sultana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.