സ്വന്തം ലേഖകൻതിരുവനന്തപുരം: വരികളിൽ ചെമ്പനീർപൂവിെൻറ മൃദുലത നിറച്ച സർഗതൂലികക്ക് ദേശീയപുരസ്കാര നിറവ്. നീണ്ട ഇടവേളക്ക് ശേഷം മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം മലയാളത്തെ തേടിയെത്തുേമ്പാൾ പ്രിയകവി പ്രഭാവർമക്ക് അത് അംഗീകാരത്തിനപ്പുറം വേറിട്ട അനുഭവമായി. 'കോളാമ്പി' എന്ന സിനിമയിലെ 'ആരോടും പറയുകവയ്യ, ആ രാവിൻ നിനവുകളെല്ലാം' എന്നുതുടങ്ങുന്ന വരികൾക്കാണ് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഭാവർമയെ തേടിയെത്തിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനായി ഇൗ ഗാനം സമർപ്പിക്കപ്പെട്ടിരുന്നെങ്കിലും തഴയപ്പെട്ടു. അതിലിപ്പോൾ തനിക്ക് ഇപ്പോൾ ആഹ്ലാദം തോന്നുെന്നന്നായിരുന്നു പ്രഭാവർമയുടെ പ്രതികരണം. സംസ്ഥാന സർക്കാർ നൽകിയിരുന്നെങ്കിൽ അത് രാഷ്്ട്രീയ വിവാദമാകുമായിരുന്നു. അതുപോലെ 'സ്ഥിതി' യിലെ തനിക്ക് ഏറെ പ്രിയങ്കരമായ 'ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമേല...' എന്ന ഗാനത്തിന് ഒരു പുരസ്കാരവും ലഭിച്ചില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു.
മലയാള ചലച്ചിത്രഗാനശാഖക്ക് രണ്ട് പതിറ്റാണ്ട് ശേഷം ലഭിക്കുന്ന അംഗീകാരമാണ് ഇൗ ദേശീയ പുരസ്കാരം. അതിലുള്ള ആഹ്ലാദം ചെറുതല്ലെന്നും അദ്ദേഹം പറയുന്നു. കോളാമ്പിയിലെ ഗാനം ഏറെ െവല്ലുവിളിയായിരുന്നു. ഒരേ ഇൗണത്തിൽ വ്യത്യസ്ത ഭാവങ്ങൾ വരികളിൽ ഉൾക്കൊള്ളിക്കണമായിരുന്നു. രമേശ് നാരായണെൻറ സംഗീതത്തിലൂടെ മധുശ്രീ ഗാനം ആലപിച്ചപ്പോൾ കൈഫി ആസ്മി, ഗുൽസാർ, കണ്ണദാസൻ, വയലാർ എന്നിവരുടെ നിരയിലേക്ക് തെൻറ ഗാനവും എത്തിയെന്നതിൽ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ്ട് അര നൂറ്റാണ്ടിനിടക്ക് മലയാളത്തിന് ആകെ ലഭിച്ചത് മൂന്ന് പുരസ്കാരമാണ്. വയലാർ, ഒ.എൻ.വി, യൂസഫലി കേേച്ചരി എന്നിവർക്കാണ് ലഭിച്ചത്. 1999ൽ യൂസഫലി കേേച്ചരിക്ക് ലഭിച്ച ദേശീയപുരസ്കാരം ഉർദു, ഹിന്ദി ഗാനരചയിതാവായ ജാവേദ് അക്തറുമായി പങ്കിടുകയായിരുന്നു. അതിനുശേഷം രണ്ട് പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു ദേശീയപുരസ്കാരത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.