ശ്വേതാമേനോൻ നായികയാവുന്ന ചിത്രമായ 'മാതംഗി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. വൈറ്റൽ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജെ.കെ നായർ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ഋഷി പ്രസാദാണ്. കണ്ണൂരിലാണ് ചിത്രീകരണം. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഫാന്‍റ്സി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്.
വിഹാൻ, റിയാസ്ഖാൻ, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാ വിജയൻ, സുനിത ധൻരാജ്, രശ്മി ബോബൻ, പ്രിയങ്ക, കെ.പി സുരേഷ്കുമാർ, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സി.പി കൃഷ്ണദാസ്, ഛായാഗ്രഹണം - ഉത്പൽ വി നായനാർ, ഗാനരചന - ഋഷി പ്രസാദ്, സംഗീതം - സോമസുന്ദരം, ആലാപനം - കെ.എസ് ചിത്ര, സുജാത മോഹൻ, രൂപേഷ്, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, പി.ആർ.ഒ -അജയ് തുണ്ടത്തിൽ. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്‍റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.