ബിജുമേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ആർക്കറിയാം ട്രെയിലറെത്തി. സർവീസിൽ നിന്ന് വിരമിച്ച ഗണിത അധ്യാപകനായാണ് ചിത്രത്തിൽ ബിജു മേനോൻ വേഷമിടുന്നത്.
മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. സഞ്ജയ് ദിവേച്ഛയുടേതാണ് പശ്ചാത്തല സംഗീതം.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്‍റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.